ദില്ലി: ദേവഗൗഡയെ പുറത്താക്കിയെന്ന് സി കെ നാണു വിഭാഗം. ബെംഗളുരുവിൽ ചേർന്ന പ്ലീനറി യോഗത്തിലാണ് എച്ച് ഡി ദേവഗൗഡയെ പുറത്താക്കിയതായി സി കെ നാണു വിഭാഗം പ്രമേയം പാസ്സാക്കിയത്. ദേശീയാധ്യക്ഷപദവിയിൽ നിന്നും പാർട്ടി അംഗത്വത്തിൽ നിന്നുമാണ് പുറത്താക്കിയത്. വെള്ളിയാഴ്ച ബെംഗളുരുവിൽ നടന്ന ദേശീയ എക്സിക്യൂട്ടീവിൽ സി കെ നാണുവിനെ പുറത്താക്കിയതായി ദേവഗൗഡ പ്രഖ്യാപിച്ചിരുന്നു. ദേവഗൗഡയെ പുറത്താക്കിയ പ്രമേയവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കാൻ സി കെ നാണു വിഭാഗത്തിന്റെ തീരുമാനം. അതേ സമയം കെ കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും യോഗത്തിൽ പങ്കെടുത്തില്ല.