• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കഴുത്തിൽ കുരുക്കിട്ട് മാതാവിന് സെൽഫി അയച്ചു ; 25 കാരിയുടെ ആത്മഹത്യ, ഭർത്താവിനെതിരെ കേസ്

by Web Desk 06 - News Kerala 24
October 31, 2023 : 7:25 am
0
A A
0
നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

തൃശൂർ : പെരുമ്പിലാവ് കല്ലുംപുറത്ത്  യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. കല്ലുംപുറം സ്വദേശി പുത്തൻപീടികയിൽ സൈനുൽ ആബിദിന്റെ ഭാര്യ  സബീന (25)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സബീനയുടെ  ഭർത്താവ് ആബിദ് മലേഷ്യയിലാണ്. ഇക്കഴിഞ്ഞ  25ന് രാവിലെ എട്ടിന് വീടിന്റെ അടുക്കളയിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആറു വയസ്സുകാരനായ മൂത്ത മകനെ രാവിലെ മദ്രസയിൽ പറഞ്ഞയക്കുകയും രണ്ടു വയസ്സുകാരനായ മകനെ ഉറക്കി കിടത്തിയതിനുശേഷമാണ് യുവതി ആത്മഹത്യ ചെയ്തിട്ടുള്ളത്. മരിക്കുന്നതിന് മുമ്പ് സബീന കഴുത്തിൽ കുരുക്കിട്ട് നിൽക്കുന്ന സെൽഫി തന്‍റെ മാതാവിന് അയച്ച് കൊടുത്തിരുന്നു.

യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കൾ നൽകിയ ഗാർഹിക പീഡന പരാതിയിലാണ് പൊലീസ് മരിച്ച യുവതിയുടെ ഭർത്താവിനെതിരെ കേസെടുത്തിട്ടുള്ളത്. യുവതി മരിച്ച അന്ന് തന്നെ  മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ  ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഭർത്താവ് സൈനുൽ ആബിദിനെതിരെയാണ്  കേസെടുത്തത്. സബീനയും ആറും രണ്ടും വയസ്സുള്ള  മക്കളും മാത്രമാണു വീട്ടിൽ ഉണ്ടായിരുന്നത്. മരിക്കുന്നതിനു തൊട്ടുമുൻപു സബീന തന്റെ മാതാവിനെ വിളിച്ച് ഭർത്താവ് മാനസികമായി പീഡിപ്പിക്കുന്നതായി  പരാതി പറഞ്ഞിരുന്നു. 8 വർഷം മുമ്പാണ് സബീനയുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന്റെ ആദ്യം നാളുകളിൽ പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ഏഴു വർഷമായി  ഭർത്താവ് നിരന്തരം സബിനയെ മാനസികമായും  ശാരീരികമായും പീഡിപ്പിച്ചിരുന്നതായി മാതാപിതാക്കൾ ആരോപിക്കുന്നു.

മരിക്കുന്ന ദിവസം രാവിലെ സബീന വീട്ടിലെ ജോലികൾ പൂർത്തിയാക്കുകയും മൂത്ത മകനെ മദ്രസ്സയിൽ പറഞ്ഞയക്കുകയും ചെയ്തിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുമ്പ് തൊട്ടുമുമ്പ് വിദേശത്തുള്ള ഭർത്താവ് സബീനയെ ഫോണിൽ വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ്  മകള്‍  മരിക്കാൻ തീരുമാനിക്കുന്നതെന്നും ഭർത്താവിന്‍റെ ഫോൺവിളിയെക്കുറിച്ച്  അന്വേഷിക്കണമെന്ന് സബീനയുടെ  മാതാപിതാക്കൾ  ആവശ്യപ്പെട്ടു. മരിക്കാൻ തീരുമാനിച്ച  സബീന കഴുത്തിൽ കുരുക്കു മുറുക്കിയ ശേഷം സെൽഫി എടുത്തു മാതാവിന് അയയ്ക്കുകയും ചെയ്തു. ഫോട്ടോ കണ്ട് ഭയന്ന മാതാവ്  പലവട്ടം വിളിച്ചെങ്കിലും സബീന ഫോൺ എടുത്തില്ല. തുടർന്ന് മലപ്പുറം ജില്ലയിലെ കൊഴിക്കരയിൽ താമസിക്കുന്ന മാതാവ് ഓട്ടോറിക്ഷ വിളിച്ചു കല്ലുംപുറത്ത് എത്തിയെങ്കിലും അപ്പോഴേക്കും സബീന ആത്മഹത്യ ചെയ്തിരുന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് സബീനയുടെ  പിതാവ് കൊഴിക്കര തിരുത്തുപുലായ്ക്കൽ സലീം പറയുന്നു. ഭർത്താവിന്റെ ഫോൺ വിളിയാണു മകളെ മരണത്തിലേക്കു നയിച്ചതെന്നാണു സലീം പറയുന്നത്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.  അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടത്തും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കളമശ്ശേരി സ്ഫോടനക്കേസ് : മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും, അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും

Next Post

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചന സമരം തുടങ്ങി ; പണിമുടക്ക് ഇന്ന് അർധരാത്രി വരെ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചന സമരം തുടങ്ങി ; പണിമുടക്ക് ഇന്ന് അർധരാത്രി വരെ

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചന സമരം തുടങ്ങി ; പണിമുടക്ക് ഇന്ന് അർധരാത്രി വരെ

‘ഏകസിവില്‍കോഡ് ഒരു മതത്തിനും അംഗീകരിക്കാൻ ആകില്ല,യോജിച്ച പ്രക്ഷോഭം ആലോചിക്കും’: ജിഫ്രി മുത്തുക്കോയ തങ്ങൾ

പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം ; ഇന്ന് കോഴിക്കോട് പ്രാര്‍ത്ഥനാസമ്മേളനം, ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

മയക്കുമരുന്ന് സംഘത്തില പ്രധാനി, സുഡാൻ പൗരൻ പിടിയിൽ

മയക്കുമരുന്ന് സംഘത്തില പ്രധാനി, സുഡാൻ പൗരൻ പിടിയിൽ

ഈ പച്ചക്കറികളും പഴങ്ങളും ഒരുമിച്ച് വയ്ക്കല്ലേ…; പെട്ടെന്ന് കേടാവാം, പോഷകങ്ങളും നഷ്ടപ്പെടാം

സംസ്ഥാനത്ത് ഉള്ളിവില കുതിയ്ക്കുന്നു

വയോധികയെ ആക്രമിച്ച് മാലപൊട്ടിച്ച പ്രതി പിടിയിൽ

വയോധികയെ ആക്രമിച്ച് മാലപൊട്ടിച്ച പ്രതി പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In