തിരുവനന്തപുരം: വിവാദങ്ങൾക്കിടെ കേരളാ സർവകലാശാല മലയാളം മഹാ നിഘണ്ടു എഡിറ്റർ തസ്തികയിൽ നിന്നും ഡോ. പൂർണിമ മോഹൻ രാജിവച്ചു. യോഗ്യതയില്ലാത്ത നിയമനമെന്ന പരാതി സർവകലാശാല ചാൻസിലറായ കേരളാ ഗവർണറുടെ പരിഗണനയിലിരിക്കെയാണ് ഡോ.പൂർണിമയുടെ രാജി. സ്വയം ഒഴിയാനുള്ള തീരുമാനത്തിന് സിൻഡിക്കേറ്റ് അംഗീകാരം നൽകി.
സംസ്‌കൃതം അധ്യാപകയെ മലയാളം മഹാ നിഘണ്ടു എഡിറ്റർ തസ്തികയിൽ നിയമിച്ചത് വിവാദമായിരുന്നു. തുടർന്ന് നിയമനത്തിൽ ഗവർണർ സർവകലാശാലയോട് വിശദീകരണം തേടിയിരുന്നു.കഴിഞ്ഞ ജൂലൈയിലാണ് കേരള സർവകലാശാലയിൽ മലയാളം മഹാനിഘണ്ടു മേധാവിയായി നിയമിച്ചത്. ലെക്‌സിക്കൺ എഡിറ്റര്‍ തസ്തികയിലേക്ക് വേണ്ട അടിസ്ഥാനയോഗ്യത മലയാളം ഭാഷയില്‍ ഒന്നാം ക്ലാസിലോ, രണ്ടാം ക്ലാസിലോയുള്ള ബിരുദമാണെന്ന് സര്‍വകലാശാല വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കാലടി സര്‍വകലാശാലയിലെ സംസ്‌കൃത വിഭാഗം അധ്യാപികയായ പൂര്‍ണിമ മോഹന് മേധാവി സ്ഥാനത്തേക്ക് യോഗ്യതയില്ലെന്ന് അന്നേ പരാതികള്‍ ഉയര്‍ന്നിരുന്നു.മുതിര്‍ന്ന മലയാളം പ്രൊഫസര്‍മാരെ ഒഴിവാക്കിയാണ് പൂര്‍ണിമയുടെ നിയമനമെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.