പലരുടെയും ഇഷ്ട പച്ചക്കറിയാണ് തക്കാളി. തക്കാളിയിലെ പോഷകങ്ങളായ ആന്റി ഓക്സിഡൻറുകൾ ഫ്ലേവനോയിഡുകൾ, വിറ്റാമിനുകൾ എന്നിവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തിയേക്കാം. മറ്റ് ധാതുക്കൾക്ക് പുറമേ, തക്കാളിയിൽ പൊട്ടാസ്യം, വിറ്റാമിനുകൾ ബി, ഇ എന്നിവ ഉൾപ്പെടുന്നു. ദിവസവും തക്കാളി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷൻ പറയുന്നു. തക്കാളി കൂടുതലുള്ള ഭക്ഷണക്രമം ഗട്ട് മൈക്രോബയോമിന്റെ വൈവിധ്യത്തിന് കാരണമായേക്കാം. ഇത് ആരോഗ്യകരമായ ദഹനത്തിനും ശക്തമായ രോഗപ്രതിരോധ സംവിധാനത്തിനും സഹായിക്കുന്നു.
മറ്റൊന്ന് കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു. തക്കാളിയിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. പ്ലാൻറ മെഡിക്ക ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പ്രോസ്റ്റേറ്റ്, സ്തനാർബുദ കോശങ്ങളുടെ വളർച്ച തടയാൻ ലൈക്കോപീൻ കഴിയുമെന്ന് മറ്റൊരു ഗവേഷണം സൂചിപ്പിക്കുന്നു.ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും തക്കാളി സഹായകമാണ്. ദിവസേന തക്കാളി കഴിക്കുന്നത് വരണ്ട ചർമ്മം അകറ്റുന്നതിന് സഹായിക്കുന്നതായി ദി ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ഒരു ഇടത്തരം തക്കാളിയിൽ വെറും 20 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. അവയിലെ ഉയർന്ന ജലാംശവും നാരുകളുടെ അംശവും ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. തക്കാളിയിൽ കരോട്ടിനോയിഡുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയും ഉൾപ്പെടുന്നു. ഇത് കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിനും തിമിരം, പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ എന്നിവ തടയുന്നതിനും സഹായിക്കുന്നു. മുഖക്കുരുവിനെ നേരിടാനും മുഖത്തെ സുഷിരങ്ങൾ മുറുക്കാനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ തടയാനും എണ്ണ ഉൽപ്പാദനം നിയന്ത്രിക്കാനും തക്കാളി സഹായിക്കും. തക്കാളി വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമാണ്. ഇവ രണ്ടും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.വിറ്റാമിൻ എ സെബം ഉൽപാദനത്തിൽ സഹായിക്കുന്നു. ഇത് തലയോട്ടിയിൽ ഈർപ്പമുള്ളതാക്കുന്നു, അതേസമയം വിറ്റാമിൻ സി മുടിയുടെ ബലത്തിന് ആവശ്യമായ കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കുന്നു.