• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഉയർന്ന രക്തസമ്മർദം മൂലം ഉണ്ടാകാം ഈ അപകടങ്ങൾ

by Web Desk 04 - News Kerala 24
December 31, 2022 : 10:32 pm
0
A A
0
ഉയർന്ന രക്തസമ്മർദം മൂലം ഉണ്ടാകാം ഈ അപകടങ്ങൾ

രക്തധമനികളുടെ ഭിത്തികളിൽ രക്തം ചെലുത്തുന്ന മർദമാണ് രക്തസമ്മര്‍ദം. ഇത് പരിധി വിട്ടുയരുമ്പോൾ ഹൃദയാഘാതം, പക്ഷാഘാതം, ഹൃദ്രോഗസംബന്ധമായ മറ്റ് പ്രശ്നങ്ങൾ എന്നിവ ഉണ്ടാകും. ഇവിടം കൊണ്ടും അവസാനിക്കുന്നില്ല ഉയർന്ന രക്തസമ്മർദം സൃഷ്ടിക്കുന്ന അപകടങ്ങൾ. രക്തസമ്മർദം ഉയരുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ആരോഗ്യപരമായ ചില സങ്കീർണതകൾ വിശദീകരിക്കുകയാണ് ദ ഹെൽത്ത് അഭിമുഖത്തിൽ ഡോ. രേഷ്മ ചാറ്റർജി.

1. രക്തധമനികൾക്ക് നാശം

പലവിധത്തിലുള്ള അവയവങ്ങളിലേക്ക് തടസ്സമില്ലാതെ രക്തം എത്തിക്കുന്ന അയഞ്ഞതും ഇലാസ്റ്റിക് ഗുണങ്ങളുള്ളതുമായ രക്തക്കുഴലുകൾക്ക് ക്ഷതം വരുത്താൻ ഉയർന്ന രക്തസമ്മർദത്തിന് സാധിക്കും. രക്തധമനികളുടെ അകത്തെ ആവരണമായ കോശങ്ങൾക്കാണ് രക്തസമ്മർദം ആദ്യം നാശം വിതയ്ക്കുന്നത്. ഇത് അവയവങ്ങളിലേക്കുള്ള രക്തപ്രവാഹത്തെ പ്രതികൂലമായി ബാധിക്കുന്നു.
2. ഹൃദയത്തിന് നാശം

കൊറോണറി ആർട്ടറി രോഗങ്ങൾ, ഹൃദയത്തിന്റെ വലുപ്പത്തിലും രൂപത്തിലും വ്യത്യാസങ്ങൾ, ഹൃദയസ്തംഭനം പോലുള്ള സങ്കീർണതകൾക്ക് രക്തസമ്മർദം കാരണമാകാം.
3. തലച്ചോറിന് ക്ഷതം

തലച്ചോറിലേക്കുള്ള ശരിയായ രക്തവിതരണത്തെ ഉയർന്ന രക്തസമ്മർദം ബാധിക്കും. ഇത് പക്ഷാഘാതം, മറവിരോഗം, ധാരണശേഷിക്കുറവ് തുടങ്ങിയ പലവിധ പ്രശ്നങ്ങൾ ഉണ്ടാകാം.
4. വൃക്കകൾക്ക് നാശം

രക്തത്തിൽ നിന്ന് മാലിന്യങ്ങളും അമിത ദ്രാവകങ്ങളും അരിച്ചു നീക്കുന്ന അവയവങ്ങളാണ് വൃക്കകൾ. ഈ പ്രക്രിയ നടക്കണമെങ്കിൽ ശരിയായ രക്തപ്രവാഹവും ആരോഗ്യകരമായ രക്തധമനികളും വേണം. എന്നാൽ ഉയർന്ന രക്തസമ്മർദം രക്തധമനികൾക്ക് കേട് വരുത്തുന്നതോടെ വൃക്കകളുടെ പ്രവർത്തനങ്ങളും താളം തെറ്റും.
മേൽപറഞ്ഞ രോഗസങ്കീർതകൾക്ക് പുറമെ കാഴ്ച നഷ്ടം, ലൈംഗികശേഷിക്കുറവ് പോലുള്ള പ്രശ്നങ്ങളും ഉയർന്ന രക്തസമ്മർദം മൂലം ഉണ്ടാകാം.

എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന തലവേദന, മൂക്കിൽ നിന്ന് രക്തസ്രാവം, താളം തെറ്റിയ ഹൃദയമിടിപ്പ്, ചെവികളിൽ മുഴക്കം, പേശീവേദന, അത്യധികമായ ക്ഷീണം, വിശദീകരിക്കാനാവാത്ത നെഞ്ച് വേദന, മനംമറിച്ചിൽ, ഛർദി, ആശയക്കുഴപ്പം, ഉത്കണ്ഠ, കാഴ്ചയിൽ മാറ്റങ്ങൾ എന്നിവയെല്ലാം ഉയർന്ന രക്തസമ്മർദത്തിന്റെ സൂചനകളാണ്. ഇവ ശ്രദ്ധയിൽപ്പെടുന്ന പക്ഷം ഡോക്ടറെ സമീപിച്ച് പരിശോധനകൾ നടത്തേണ്ടതും ചികിത്സ തേടേണ്ടതുമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആഘോഷങ്ങള്‍ അതിരുവിട്ടാല്‍ കര്‍ശന നടപടി; പൊലീസിനെ വിന്യസിച്ചു: എഡിജിപി

Next Post

സംഘപരിവാര്‍ , കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു ; 27 കുടുംബങ്ങള്‍ കൂടി ചെങ്കൊടിത്തണലില്‍

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
സംഘപരിവാര്‍ , കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു ; 27 കുടുംബങ്ങള്‍ കൂടി ചെങ്കൊടിത്തണലില്‍

സംഘപരിവാര്‍ , കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു ; 27 കുടുംബങ്ങള്‍ കൂടി ചെങ്കൊടിത്തണലില്‍

തൃശ്ശൂര്‍ എളനാടില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍ എളനാടില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

അന്താരാഷ്ട്ര ലഹരിക്കടത്ത് മാഫിയയിലെ പ്രധാന കണ്ണി കോഴിക്കോട് പിടിയിൽ

അന്താരാഷ്ട്ര ലഹരിക്കടത്ത് മാഫിയയിലെ പ്രധാന കണ്ണി കോഴിക്കോട് പിടിയിൽ

20ഓളം മോഷണക്കേസുകളിൽ പ്രതി, കുപ്രസിദ്ധ മോഷ്ടാവ് തുളസീധരൻ പിടിയിൽ

20ഓളം മോഷണക്കേസുകളിൽ പ്രതി, കുപ്രസിദ്ധ മോഷ്ടാവ് തുളസീധരൻ പിടിയിൽ

പുതുവർഷത്തെ വരവേറ്റ് ലോകം

പുതുവർഷത്തെ വരവേറ്റ് ലോകം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In