തലമുടിയുടെ ആരോഗ്യം പല ഘടകങ്ങളെ ബന്ധപ്പെട്ടിരിക്കുന്നു. തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തിൽ തന്നെയാണ്. പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും മിനറലുകളും തലമുടിയുടെ വളർച്ചയ്ക്ക് ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. നല്ല ഭക്ഷണക്രമത്തിലൂടെ മുടികൊഴിച്ചിൽ നിയന്ത്രിക്കാം.
നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, പോഷകാഹാരക്കുറവ് മുടിയുടെ ഘടനയെയും മുടി വളർച്ചയെയും ബാധിച്ചേക്കാം. കലോറി, പ്രോട്ടീൻ പോഷകാഹാരക്കുറവ്, മൈക്രോ ന്യൂട്രിയന്റ് കുറവ് എന്നിവ മുടി വളർച്ചയെ ബാധിച്ചേക്കാം. പെട്ടെന്നുള്ള ശരീരഭാരം കുറയുകയോ പ്രോട്ടീന്റെയും മറ്റ് പോഷകങ്ങളുടെയും അഭാവം പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകുന്നു. മുടികൊഴിച്ചിൽ കുറയ്ക്കാനുള്ള പ്രധാനപ്പെട്ട പോഷകങ്ങൾ….
പ്രോട്ടീൻ…
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് പ്രോട്ടീൻ. മുടി പ്രോട്ടീൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, നിങ്ങളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഉണ്ടെന്ന് ഉറപ്പാക്കുന്നത് മുടി ശക്തവും ആരോഗ്യകരവുമാക്കാൻ നിർണായകമാണ്…- ഡയറ്റീഷ്യൻ ഷീനം കെ മൽഹോത്ര പറയുന്നു. പ്രോട്ടീന്റെ അളവ് കുറയുന്നതാണ് മുടികൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. അതിനാൽ, ചിക്കൻ, മത്സ്യം, പാലുൽപ്പന്നങ്ങൾ, മുട്ട തുടങ്ങിയ പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങൾ, പയറുവർഗ്ഗങ്ങൾ, പരിപ്പ് തുടങ്ങിയ സസ്യാഹാര സ്രോതസ്സുകൾക്കൊപ്പം ധാരാളം കഴിക്കുക.
ഇരുമ്പ്…
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമുള്ളത് ഇരുമ്പ്. ഇരുമ്പിന്റെ കുറവ് ഫോളിക്കിളിലേക്കുള്ള പോഷക വിതരണത്തെ തടസ്സപ്പെടുത്തുന്നു. ഇത് മുടി വളർച്ചാ ചക്രത്തെ ബാധിക്കുകയും കൊഴിച്ചിലിന് കാരണമായേക്കാം.” ചുവന്ന മാംസം, ചിക്കൻ, മത്സ്യം തുടങ്ങിയ വയും വെജിറ്റേറിയൻ ഭക്ഷണങ്ങളായ പയർ, ഇലക്കറികളായ ബ്രൊക്കോളി, സാലഡ് എന്നിവയും ഇരുമ്പിന്റെ നല്ല ഉറവിടങ്ങളാണ്.
വിറ്റാമിൻ സി…
വിറ്റാമിൻ സി ശരീരം ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുന്നു. അതിനാൽ വിറ്റാമിൻ സിയും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച ആശയമാണ്. വിറ്റാമിൻ സി ഒരു മികച്ച ആന്റിഓക്‌സിഡന്റാണ്. കൂടാതെ കൊളാജന്റെ ഉത്പാദനത്തെ പ്രേരിപ്പിക്കുന്നു . ബ്ലൂബെറി, ബ്രൊക്കോളി, പേരക്ക, കിവി പഴങ്ങൾ, ഓറഞ്ച്, പപ്പായ, സ്ട്രോബെറി, മധുരക്കിഴങ്ങ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളിൽ ചിലതാണ്.
ഒമേഗ -3 ഫാറ്റി ആസിഡുകൾ…
ഒമേഗ – 3 ഫാറ്റി ആസിഡുകൾ പോലെയുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ നമ്മുടെ മുടിക്ക് ആവശ്യമാണ്. നമ്മുടെ ശരീരത്തിന് അവ സ്വന്തമായി ഉത്പാദിപ്പിക്കാൻ കഴിയില്ല. അതിനാൽ, അവ അടങ്ങിയ ഭക്ഷണങ്ങളെ ആശ്രയിക്കേണ്ടിവരും. ഒമേഗ -3 തലയോട്ടിക്ക് സ്വാഭാവിക എണ്ണ നൽകുകയും മുടിയിൽ ജലാംശം നിലനിർത്തുകയും ചെയ്യുന്നു. എണ്ണമയമുള്ള മത്സ്യം, അവോക്കാഡോ, വിത്തുകൾ, പരിപ്പ് എന്നിവ ഒമേഗ 3 അടങ്ങിയ സാധാരണ ഭക്ഷണങ്ങളിൽ ചിലതാണ്.
സിങ്ക്…
ഇരുമ്പ്, സിങ്ക്, സെലിനിയം എന്നിവയ്‌ക്കൊപ്പം മുടി കൊഴിച്ചിൽ നിയന്ത്രിക്കാൻ സഹായിക്കുന്ന മറ്റ് ധാതുക്കളാണ്. ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവയിൽ സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു.