സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട് ജില്ലയിലാണ് ഉഷ്ണതരംഗം സ്ഥിരീകരിച്ചിരിക്കുന്നത്. കാലാവസ്ഥാ വകുപ്പാണ് ഉഷ്ണതരംഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് ജില്ലയിൽ റെക്കോഡ് ചൂടാണ് രേഖപ്പെടുത്തിയത്. 41.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ജില്ലയിൽ നേരത്തെ ഉഷ്ണതരംഗ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറപ്പെടുവിച്ചിരുന്നു.ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്.
പൊതുജനങ്ങളും ഭരണ ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. 29 വരെ പാലക്കാട് ജില്ലയിൽ താപനില 41ഡിഗ്രി സെൽഷ്യസ് ഉയരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടുത്ത ചൂടിനിടെ പാലക്കാട് രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചിരുന്നു. വോട്ട് ചെയ്യാനെത്തിയവരാണ് മരിച്ചത്. തേൻകുറിശ്ശി സ്വദേശി ശബരി ( 32), വിളയോടി പുതുശേരി കുമ്പോറ്റിയിൽ കണ്ടൻ (73) ആണ് എന്നിവരാണ് മരിച്ചത്. വോട്ട് ചെയ്ത് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു കണ്ടൻ. തേൻകുറിശ്ശി വടക്കേത്തറ എൽ പി സ്‌കൂളിൽ വച്ചായിരുന്നു സംഭവം.