ഡല്‍ഹി : ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മൂടല്‍മഞ്ഞ്. നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കൊടും തണുപ്പില്‍ വലഞ്ഞിരിക്കുകയാണ്. കടുത്ത മഞ്ഞ് മൂലം വിമാന സര്‍വീസുകളും റോഡ് ഗതാഗതവും തടസ്സപ്പെട്ടു. റണ്‍വേകളിലെ ദൃശ്യപരത കുറവായതിനാല്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 220 ലധികം വിമാന സര്‍വീസുകള്‍ വൈകി. ശനിയാഴ്ച ഡല്‍ഹിയില്‍ ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകുമെന്നാണ് സൂചന. ദേശീയ കാലാവസ്ഥാ വകുപ്പ് ദേശീയ തലസ്ഥാനത്ത് യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ പ്രവചനം അനുസരിച്ച് പരമാവധി താപനില മൂന്ന് ഡിഗ്രി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ആകാശം മേഘാവൃതമായി തുടരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.