അബുദാബി: യുഎഇയില്‍ താപനില കുതിച്ചുയരുന്നു. ചൊവ്വാഴ്ച സ്വീഹാനില്‍ താപനില 50.8 ഡിഗ്രിയിലെത്തി. ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45 നാണ് ഈ താപനില രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുന്നത്. തിങ്കളാഴ്ച രാജ്യത്ത് ഉയര്‍ന്ന താപനില 50.7 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു. അതേസമയം താപനില വർധനയെ ഉഷ്ണതരംഗം എന്ന് തരംതിരിക്കാനാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. തുടർച്ചയായ ദിവസങ്ങളിൽ താപനില സാധാരണ ശരാശരിയേക്കാൾ കൂടുതലാകുമ്പോഴാണ് ഉഷ്ണതരംഗങ്ങൾ ഉണ്ടാകുന്നത് എന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് എല്ലായിടത്തും ഉയർന്ന ചൂട് ഉണ്ടാകുമ്പോഴും ചിലയിടങ്ങളിൽ സെപ്റ്റംബർവരെ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അൽ ഐനിലെ ഉമ്മുഅസിമുൽ എന്ന സ്ഥലത്ത് കഴിഞ്ഞ ആഴ്ച 50.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. കനത്ത ചൂടിനിടയിലും രാജ്യത്ത് ചിലയിടങ്ങളിൽ സെപ്റ്റംബർ വരെ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അൽ ഐനിലെ ഉമ്മുഅസിമുൽ എന്ന സ്ഥലത്ത് കഴിഞ്ഞ ആഴ്ച 50.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ചൂട് വളരെ നേരത്തേയാണ് ശക്തമായത്. കഴിഞ്ഞ വർഷം ജൂലൈ 16നാണ് 50 ഡിഗ്രി എന്ന പരിധിയിൽ എത്തിയത്.