• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 13, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു ; കാറ്റിലും മഴയിലും വ്യാപക നാശം

by Web Desk 06 - News Kerala 24
July 14, 2022 : 1:30 pm
0
A A
0
അതിതീവ്ര ന്യൂന മർദ്ദം അസാനി ചുഴലികാറ്റായി മാറും ; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

കോഴിക്കോട് : കോഴിക്കോട് ശക്തമായ മഴ. ഇന്നലെ അർദ്ധരാത്രി മുതൽ മഴ തുടരുകയാണ്. കക്കയം അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ ഒരു ഷട്ടർ ഇന്നലെ രാത്രി 8 മണിയോടെ 15 സെന്റീമീറ്റർ ഉയർത്തിയിരുന്നു.ഷട്ടർ ഉയർത്തി വെള്ളം തുറന്ന് വിടുന്നതിനാൽ  കുറ്റിയാടി പുഴയിൽ ജലനിരപ്പ് ഉയരാൻ ഇടയുണ്ട്. തീരവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി. ജില്ലയിൽ കടലും പലയിടത്തും പ്രക്ഷുബ്ധമായതിനാൽ മത്സ്യ തൊഴിലാളികളും ജാഗ്രത പാലിക്കണം.

കോഴിക്കോട് കോവൂരിൽ കാറ്റിൽ  കെട്ടിടത്തിൻ്റെ  മേൽക്കൂര പറന്നു പോയി. തൊട്ടടുത്ത ഇലക്ടിക് ലൈനുകളിൽ തട്ടി നിൽക്കുകയാണിപ്പോൾ കോഴിക്കോട് താമരശേരി ചുങ്കത്ത് രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം വീണ് മേൽക്കൂര തകർന്നു.പനംതോട്ടത്തിൽ ടി.പി സുബൈറിൻ്റെ വീടിന് മുകളിലേക്കാണ് സമീപത്തുള്ള മരം വീണത്.രാവിലെ 8.30 ഓടെ യായിരുന്നു അപകടം.

കോഴിക്കോട് മൂടാടി ഉരുപുണ്യകാവിൽ കടലിൽ തോണി മറിഞ്ഞ് കാണാതായ ഷിഹാബിൻ്റെ മൃതദേഹം കണ്ടെത്തി. കൊയിലാണ്ടി ഹാർബറിന് തൊട്ടടുത്താണ് മൃതദേഹം കണ്ടെത്തിയത്. കടലൂർ മുത്തായത്ത് കോളനിയിൽ ഷിഹാബിന് വേണ്ടി രണ്ട് ദിവസമായി തിരച്ചിൽ തുടരുകയായിരുന്നു. മറൈൻ എൻഫോഴ്സ്മെൻ്റും കൊയിലാണ്ടി പൊലീസും സ്ഥലത്തെത്തി. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കക്കയം ഡാമിൻറെ ഒരു ഗേറ്റ് 15 സെൻറീമീറ്റർ നിന്നും 30 സെന്റീമീറ്റർ ആയി 10. 45 AM -ഓടുകൂടി ഉയർത്തുന്നതാണ്. ഇതുവഴി, പുറത്തേക്ക് ഒഴുകുന്ന  വെള്ളത്തിൻറെ അളവ് സെക്കൻഡിൽ 25 ക്യുബിക്ക് മീറ്ററിൽ നിന്നും 50  ക്യൂബിക് മീറ്റർ ആയി ഉയരുന്നതാണ്. കുറ്റ്യാടി പുഴയുടെ ഇരുവശങ്ങളിലുള്ള വരും ബന്ധപ്പെട്ട് വരും ജാഗ്രത പാലിക്കണം.

പാലക്കാട് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് മുന്നിലേക്ക് മരം പൊട്ടി വീണു. അപകടത്തിൽ ബസ്സിൻ്റെ ചില്ലുകൾ തക‍ര്‍ന്നു.പാലക്കാട് മണ്ണാര്‍ക്കാട് നെട്ടമല വളവിലാണ് അപകടമുണ്ടായത്. മുൻഭാഗത്തെ ചില്ലുകൾ ആണ് പൂർണ്ണമായും തകർന്നത്. യാത്രക്കാ‍ര്‍ക്കും, ഡ്രൈവർക്കും പരിക്കില്ല.

പാലക്കാട് തിരുവേഗപ്പുറ നരിപ്പറമ്പ് സ്കൂളിന് സമീപം  റോഡിലേക്ക് മരം കടപുഴകി  നിലംപതിച്ച മരം വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്.  കനത്ത കാറ്റിലും മഴയിലും  പാലക്കാട് കൊട്ടേക്കാട് വീടിനു മുകളിൽ മരം വീണു. പടലിക്കാട് സ്വദേശി സുഭാഷിൻ്റെ വീടിനു മുകളിലാണ് മരം വീണത്. വീടിനകത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.

വയനാട് മുട്ടിൽ വിവേകാനന്ദ റോഡിൽ ഇടപെട്ടിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്ക് മരം വീണു. വൈദ്യുതി ലൈനിന് മുകളിലൂടെ മരം വീഴുന്നത് കണ്ട് നിർത്തിയ ബസിന്റെ മുൻഭാഗത്താണ് മരം വീണത്. ആർക്കും പരിക്കില്ല. ബസ്സിൻ്റെ മുൻഭാഗത്തെ ഗ്ലാസുകൾ പൂർണമായും തകർന്നു.

അട്ടപ്പാടിയിലും കനത്തമഴ തുടരുകയാണ്. മണ്ണാർക്കാട് ആനക്കട്ടി റോഡിൽ മരംവീണു. ഗതാഗതം ഭാഗികമായി തടസപ്പെട്ടു. വൈദ്യുതി ലൈനും തകർന്നു. അഗളി ചെമ്മണ്ണൂർ ക്ഷേത്ര പരിസരത്ത് വൻ മരം വീടിന് മുകളിൽ വീണു. വീടിന് കേടുപറ്റി. വീട്ടിൽ  ഒൻപത് പേരുണ്ടായിരുന്നെങ്കിലും ആളപായമില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാർട്ടിയെ ഐസിയുവിലാക്കുന്നു ; പുന:സംഘടനക്കെതിരെ കെ മുരളീധരൻ, സ്ഥാനമാനങ്ങൾ വീതംവയ്ക്കുന്നുവെന്നും വിമർശനം

Next Post

ആറളത്ത് ഈറ്റവെട്ടാനിറങ്ങിയ കര്‍ഷകനെ ആന ചവിട്ടിക്കൊന്നു

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

ആറളത്ത് ഈറ്റവെട്ടാനിറങ്ങിയ കര്‍ഷകനെ ആന ചവിട്ടിക്കൊന്നു

കടുത്ത വേനലിലും ഷാര്‍ജയില്‍ പെരുമഴ ആസ്വദിക്കാന്‍ മഴമുറികള്‍

കടുത്ത വേനലിലും ഷാര്‍ജയില്‍ പെരുമഴ ആസ്വദിക്കാന്‍ മഴമുറികള്‍

കോഴിക്കോട് തോണി തലകീഴായി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് തോണി തലകീഴായി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

അട്ടപ്പാടിയിൽ കനത്തമഴ, മണ്ണാർക്കാട് ആനക്കട്ടി റോഡിൽ മരംവീണു, കോഴിക്കോട് താമരശേരി ചുങ്കത്തും മരം വീണു

അട്ടപ്പാടിയിൽ കനത്തമഴ, മണ്ണാർക്കാട് ആനക്കട്ടി റോഡിൽ മരംവീണു, കോഴിക്കോട് താമരശേരി ചുങ്കത്തും മരം വീണു

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

പത്രം വായിക്കുന്നവര്‍ പോലും നിങ്ങള്‍ക്ക് പ്രശ്നക്കാരാണോ? എന്‍ഐഎക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In