കോട്ടയം : ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ. മൂന്നിലവ് വില്ലേജിൽ ഉരുൾ പൊട്ടൽ. നാശനഷ്ടങ്ങളില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മൂന്നിലവ് ടൗണിൽ വെള്ളം കയറുന്നു. മുണ്ടക്കയം എരുമേലി റൂട്ടിൽ കരിനിലം കവലയിലും വെള്ളം കയറി. പത്തനംതിട്ട കോന്നി അച്ചൻകോവിൽ കുഭാകുരുട്ടി ഭാഗത്ത് ഉരുൾപൊട്ടിയതായി സംശയം. അച്ചൻകോവിലാറിൽ ജലനിരപ്പ് ഉയരുന്നു. കൂടൽ, കലഞ്ഞൂർ, കോന്നി മേഖലകളിലും നദിയിൽ വെള്ളം ഉയരുന്നു.