മസ്‍കത്ത്: ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ ഞായറാഴ്ച ശക്തമായ മഴയ്‍ക്ക് സാധ്യതയെന്ന് പ്രവചനം. അല്‍ വുസ്‍ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലാണ് വലിയ മഴ പ്രതീക്ഷിക്കുന്നതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ദൂരക്കാഴ്‍ച കുറയാനും വാദികളില്‍ വെള്ളപ്പൊക്കമുണ്ടാകാനും സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
പൊതുവെ മേഘാവൃതമായ അന്തരീക്ഷമായിരിക്കും അല്‍ വുസ്‍ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍. മഴയ്‍ക്ക് പുറമെ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. രണ്ട് ഗവര്‍ണറേറ്റുകളിലെയും മരുഭൂമി പ്രദേശങ്ങളിലും വാദികളിലും വെള്ളക്കെട്ടിന് സാധ്യത തുടരും. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ദൂരക്കാഴ്‍ച കുറയാനുള്ള സാധ്യതയും ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.