• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 13, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ഹേമ കമ്മിറ്റി റിപ്പോർട്ട് കാർപ്പെറ്റ് ബോംബിംഗ്, പേരുകൾ പുറത്തുവിടണം, ഇൻ്റസ്ട്രിയെ മൊത്തം അധിക്ഷേപിക്കരുത്’

by Web Desk 06 - News Kerala 24
August 22, 2024 : 12:05 pm
0
A A
0
‘ഹേമ കമ്മിറ്റി റിപ്പോർട്ട് കാർപ്പെറ്റ് ബോംബിംഗ്, പേരുകൾ പുറത്തുവിടണം, ഇൻ്റസ്ട്രിയെ മൊത്തം അധിക്ഷേപിക്കരുത്’

ഏറെ നാളത്തെ നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ ഹേമ കമ്മിറ്റി പുറത്തുവന്നതിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് മലയാള സിനിമയെ സംബന്ധിച്ച് നടക്കുന്നത്. റിപ്പോര്‍ട്ടില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞ് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേര്‍ രംഗത്ത് എത്തുകയാണ്. ഈ അവസരത്തില്‍ സ്പെസിഫിക്ക് അല്ലാതെ സകലരെയും ബാധിക്കുന്ന ഒരു കാർപ്പെറ്റ് ബോംബിംഗ് പോലെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന് പറയുകയാണ് ചലച്ചിത്ര-സീരിയൽ അഭിനേത്രി ശ്രീയ രമേശ്. ആയിരക്കണക്കിന് പേരാണ് സിനിമ ഇൻ്റസ്ട്രിയിൽ ജോലി ചെയ്യുന്നത്. അവർ നമ്മുടെ സൊസൈറ്റിയുടെ ഭാഗവുമാണ്. ഏതാനും ചിലർ പ്രശ്നക്കാരായിട്ട് ഉണ്ടെങ്കിൽ ആ പേരിൽ ഇൻ്റസ്ട്രിയെ മൊത്തം അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും നടി പറഞ്ഞു.

“മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തിലേക്ക് വീണു കിട്ടിയ വലിയ ഒരു മസാലപ്പൊതിയായി മാറിയിരിക്കുന്നു ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് എന്ന് ഞാൻ ആശങ്കപ്പെടുന്നു. സ്പെസിഫിക്ക് അല്ലാതെ സകലരെയും ബാധിക്കുന്ന ഒരു കാർപ്പെറ്റ് ബോംബിംഗ് പോലെ ആയി അത്. സത്യത്തിൽ ഇവർ സിനിമയിലെ സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് വേണ്ടത്ര കൺസേൺ ആയിരുന്നോ? ആണെങ്കിൽ  അഭ്യൂഹങ്ങൾക്ക് വഴിവെക്കാതെ കുറ്റക്കാർ എന്ന് കണ്ടെത്തിയവരുടെ പേരുകൾ പുറത്ത് വിടണം. നടപടി എടുക്കണം. അതല്ലാതെ കണ്ട ഞരമ്പ് രോഗികൾക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ എന്ത് വൃത്തികേടുകളും ലൈംഗിക വൈകൃത കഥകളും പടച്ചുവിടുവാൻ അവസരം ഒരുക്കൽ അല്ലായിരുന്നു വേണ്ടത്”, എന്ന്  ശ്രീയ പറയുന്നു.

“അന്തസ്സായി ജോലി ചെയ്ത് ജീവിക്കുന്ന ആയിരക്കണക്കിന് പേർ ഉള്ള ഒരു ഇൻ്റസ്ട്രിയെ മൊത്തത്തിൽ സമൂഹമധ്യത്തിൽ മോശക്കാരാക്കുവാനും, സിനിമ വ്യവസായത്തെ  പ്രതിസന്ധിയിലേക്ക് തള്ളി വിടുവാൻ അവസരം ഉണ്ടാക്കുകയല്ല വേണ്ടത്. അഭ്യൂഹം പരത്തുന്ന കൂട്ടർ തിരിച്ചറിയാതെ പോകുന്നത് ഈ മേഖലയിൽ മാന്യമായി തൊഴിൽ ചെയ്തു കുടുംബവുമായി ജീവിക്കുന്ന ഒരു പാട് പേരുടെ ജീവിതത്തെ പറ്റിയാണ്. അവരുടെ പങ്കാളികൾക്കും മക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കും ഈ സമൂഹത്തിൽ ജീവിക്കേണ്ടതുണ്ട് എന്ന് കമ്മീഷനുൾപ്പെടെ ഉള്ളവർ ചിന്തിക്കണം. പടച്ചു വിടുന്ന അഭ്യൂഹ കഥകൾ കേൾക്കുകയോ വായിക്കുകയോ ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെ ഉള്ള പ്രേക്ഷകർ സിനിമ പ്രവർത്തകരോടും അവരുടെ സിനിമകളോടും വിമുഖത കാണിക്കില്ലേ? സ്വാഭാവികമായും അത് സിനിമാ ഇൻ്റസ്ട്രിയെ തളർത്തും.ആയിരക്കണക്കിന് പേരാണ് സിനിമ ഇൻ്റസ്ട്രിയിൽ ജോലി ചെയ്യുന്നത്. അവർ നമ്മുടെ സൊസൈറ്റിയുടെ ഭാഗവുമാണ്. ഏതാനും ചിലർ പ്രശ്നക്കാരായിട്ട് ഉണ്ടെങ്കിൽ ആ പേരിൽ ഇൻ്റസ്ട്രിയെ മൊത്തം അധിക്ഷേപിക്കുന്നത് ശരിയല്ല.

റിപ്പോർട്ട് വന്ന ശേഷം പരക്കുന്ന അഭ്യൂഹങ്ങളുടെ ചുവട് പിടിച്ച് പലരും നേരിട്ടും ഫോൺ വഴിയും സോഷ്യൽ മീഡിയ വഴിയും കമ്മീഷൻ വെളിപ്പെടുത്താത്ത പേരുകൾ ആരെല്ലാമാണ്, നിങ്ങൾക്ക് മോശം അനുഭവം ഉണ്ടോ എന്നെല്ലാം നിരന്തരം എന്നോട് ചോദിക്കുന്നു. മറ്റുള്ളവരോടും ചോദിക്കുന്നുണ്ടാവാം. കഴിഞ്ഞ 12 വർഷമായി മലയാള സിനിമയിലെ ലജൻ്റ്സിൻ്റെ സിനിമകളിൽ ഉൾപ്പെടെ ഞാൻ പ്രവർത്തിക്കുന്നു. അവരിൽ ഒരാളും മോശമായി പെരുമാറിയിട്ടില്ല. സിനിമയുടെ ഫെയിം ആവോളം ആസ്വദിച്ച് പിന്നീട് അതിൽ നിന്നും പുറത്തായി വർഷങ്ങൾക്ക് ശേഷം ആരോപണം ഉന്നയിക്കുന്നവർക്ക് ഓരോന്നും പറഞ്ഞ് പോയാ മതി. നിലവിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നരാണ് അതിൻ്റെ പേരിൽ അവഹേളിക്കപ്പെടുന്നത്. പീഡിപ്പിച്ചു എന്ന് പറയുന്നവർ  ചങ്കുറ്റത്തോടെ ആ  പേരുകൾ  വെളിപ്പെടുത്തട്ടെ. അഭ്യൂഹങ്ങൾക്ക് അവസരം ഉണ്ടാക്കരുത്. എങ്ങനേലും സിനിമയിൽ അഭിനയിക്കണം  എന്ന് കരുതി നടക്കുന്നവർ എന്തെങ്കിലും കുഴപ്പത്തിൽ ചാടുന്നുണ്ടാകാം. അത്തരക്കാരെ ആരെങ്കിലും ചൂഷണം ചെയ്യുന്നതിന് മറ്റുള്ളവർ എന്തിന് ചീത്ത പേര് കേൾക്കണം? നമ്മൾ നമ്മളായി നിന്നാൽ ഒരാളും പ്രശ്നത്തിന് വരില്ല. വന്നാൽ അന്നേരം  പ്രതികരിയ്ക്കണം അതല്ലേൽ അത്തരം ആളുകളിൽ നിന്നും മാറിപ്പോകണം അതാണ് എന്റെ രീതി”, എന്നും ശ്രീയ പറയുന്നു.

പ്രൊഡക്ഷൻ രംഗത്ത് ഉള്ളവരെ വളഞ്ഞിട്ട് കുറ്റപ്പെടുത്തുന്നുണ്ട്.  വളരെ മാന്യമായി പ്രവർത്തിക്കുന്ന എത്രയോ പേരുണ്ട്. അഭിനേതാക്കൾ തങ്ങളുടെ സീൻ കഴിഞ്ഞാൽ പോകും എന്നാൽ ഒരു സിനിമ എന്നത് യാദാർത്ഥ്യമാകുവാൻ അഹോരാത്രം ജോലി ചെയ്യുന്നവർ. ഇത്തരം അഭ്യൂഹങ്ങളും അതുവച്ചുള്ള മസാല വാർത്തകളും മൂലം  അവരുടെ കുടുംബത്തിനും കുട്ടികൾക്കും സമൂഹത്തിനും മുമ്പിൽ അപമാനിതരാകുന്നവരുടെ വേദന തിരിച്ചറിയണമെന്നും നടി പറയുന്നുണ്ട്.

ആർക്കെങ്കിലും ദുരനുഭവം  ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിൽ / ഇരകൾ ആക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ സഹായിക്കുവാനും സംരക്ഷിക്കുവാനും നടപടി എടുക്കണം.  പക്ഷെ മൊത്തം ആളുകളെയും ചെളിവാരി എറിയുവാൻ കടുത്ത ലൈംഗിക ദാരിദ്ര്യവും അത് സൃഷ്ടിക്കുന്ന വൈകൃത മനസ്സുകൾക്ക് സംതൃപ്തിയേകുന്ന   വാർത്തകൾക്ക് അവസരം നൽകരുതായിരുന്നു. സിനിമാ ഇൻ്റസ്ട്രിയിൽ വളരെ മാന്യമായി ജീവിയ്ക്കുന്നവർക്ക് നേരെ സൈബർ ഇടത്തിൽ അപഖ്യാതി പ്രചരിപ്പിക്കുന്ന  വർക്ക് എതിരെ ശക്തമായ നടപടി എടുക്കുവാൻ അഭ്യർത്ഥിക്കുന്നുവെന്നും ശ്രീയ കൂട്ടിച്ചേര്‍ത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

Next Post

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്: സ്വമേധയ കേസ് എടുക്കാന്‍ നിയമമുണ്ട്, ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി ബാലഗോപാൽ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
കേരളത്തിന് അവകാശപ്പെട്ടത് കേന്ദ്രം ഇല്ലാതാക്കുന്നു ; വായ്പാ പരിധി വെട്ടിക്കുറച്ചതിനെതിരെ ധനമന്ത്രി

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്: സ്വമേധയ കേസ് എടുക്കാന്‍ നിയമമുണ്ട്, ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി ബാലഗോപാൽ

മരണവീട്ടിൽ മാസ്ക് ധരിച്ചെത്തി 29 കാരി, മുറിയിൽ കയറിയിറങ്ങി; കട്ടിലിനടിയിൽ സൂക്ഷിച്ച സ്വർണവും പണവും മോഷ്ടിച്ചു

മരണവീട്ടിൽ മാസ്ക് ധരിച്ചെത്തി 29 കാരി, മുറിയിൽ കയറിയിറങ്ങി; കട്ടിലിനടിയിൽ സൂക്ഷിച്ച സ്വർണവും പണവും മോഷ്ടിച്ചു

കെഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ഗണേഷ്‌കുമാറിന് പങ്കുണ്ടോയെന്ന് അന്വേഷിക്കണം, കോണ്‍ക്ലേവ് നടത്തിയാല്‍ തടയുമെന്ന് പ്രതിപക്ഷ നേതാവ്‌

ട്രാവലർ തട്ടി മധ്യവയസ്ക മരിച്ചു; അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ, കേസെടുത്ത് പൊലീസ്

ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിൽ യുവതി തീ കൊളുത്തി മരിച്ച നിലയിൽ

സസ്പെൻഷനിലായ എംപിമാർ കേരളത്തിന് നാണക്കേട്: കെ.സുരേന്ദ്രൻ

'മന്ത്രിസഭാ ഉപസമിതി സ്ഥലം വിട്ടു', വയനാട്ടിലെ പുനരധിവാസം പാളിയെന്ന് കെ. സുരേന്ദ്രന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In