റാഞ്ചി : ജാർഖണ്ഡിൻ്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. റാഞ്ചിയിലെ മൊറാബാഡി ഗ്രൗണ്ടിൽ ഇന്ന് വൈകിട്ടാണ് ചടങ്ങ് നടക്കുക. ഗവർണർ സന്തോഷ് കുമാർ ഗാംഗ്വാർ സത്യവാചകം ചൊല്ലിക്കൊടുക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഇന്ത്യാ മുന്നണി നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. കൂടാതെ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദിപങ്കർ ഭട്ടാചാര്യ, എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.