സ്ത്രീകൾ നേരിടുന്ന ചര്‍മ്മ പ്രശ്നങ്ങളിൽ ഒന്നാണ് കക്ഷത്തിലെ കറുപ്പ് നിറം. സ്ലീവ്‌ലെസ് വസ്ത്രങ്ങൾ ഇഷ്ടമായിട്ടും പലരും അത് ധരിക്കാൻ മടിക്കുന്നതും കക്ഷത്തിലെ കറുപ്പ് മൂലമാണ്. പലരുടെയും ആത്മവിശ്വാസത്തെ പോലും ഇത് ബാധിക്കുന്നുണ്ട്. ചർമ്മ പ്രശ്നങ്ങളിൽ തുടങ്ങി ഹോർമോണ്‍ വ്യതിയാനങ്ങൾ വരെ കക്ഷത്തിലെ കറുപ്പ് നിറത്തിന് കാരണമാകുന്നു.
കക്ഷത്തിലെ കറുപ്പ് നിറം അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടികൈകളെ പരിചയപ്പെടാം…
- ഒന്ന്…
- കക്ഷത്തിലെ ഇരുണ്ട നിറം അകറ്റാൻ ഉരുളക്കിഴങ്ങിന്റെ നീര് ഉപയോഗിക്കാം. ഇതിനായി ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നീരാക്കി കക്ഷത്തിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.
- രണ്ട്…
- കറ്റാർവാഴയുടെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ കക്ഷത്തിലെ കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും. ഇതിനായി കറ്റാർവാഴ ജെൽ കക്ഷത്തിൽ പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
- മൂന്ന്…
- വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ചര്‍മ്മത്തിലെ ഇരുണ്ട നിറത്തെ അകറ്റാന്‍ സഹായിക്കും. ഇതിനായി നാല് ടേബിൾസ്പൂൺ വെളിച്ചെണ്ണയോടൊപ്പം ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം കക്ഷത്തില്‍ പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.
- നാല്…
- കടലമാവിനൊപ്പം കുറച്ച് അരിപ്പൊടിയും മഞ്ഞൾ പൊടിയും ചേർത്ത് നന്നായി മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
- അഞ്ച്…
- കുറച്ച് ഓട്സിൽ തേൻ, മഞ്ഞൾപൊടി, നാരങ്ങാനീര്, പാൽ എന്നിവ ചേർത്ത് നന്നായി മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.