strong>കൊച്ചി : വഞ്ചിയൂരില്‍ വഴി തടഞ്ഞ് നടുറോഡില്‍ നടത്തിയ സിപിഎം ഏരിയാ സമ്മേളനം കോടതിയലക്ഷ്യമാണെന്ന് ഹൈക്കോടതി. സംഭവത്തില്‍ കേസ് എടുത്തോയെന്നും ഹൈക്കോടതി ചോദിച്ചു.
വഞ്ചിയൂര്‍ എസ്എച്ച്ഒ സമ്മേളനത്തിന് അനുമതി നല്‍കിയതിന്റെ വിശദീകരണവുമായി നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. പൊതുജനത്തെ ബുദ്ധിമുട്ടിച്ച് സമ്മേളനം നടത്താന്‍ അനുമതി നല്‍കിയത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും വിശദീകരണം നല്‍കണം. സമ്മേളനം നടത്താന്‍ വൈദ്യുതി കണക്ഷന്‍ എങ്ങനെ ലഭിച്ചുവെന്നും കോടതി ചോദിച്ചു. ഹൈക്കോടതി ഉത്തരവുകളുടെ നഗ്‌നമായ ലംഘനാണാണ് ഉണ്ടായതെന്ന് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രനും എസ് മുരളീ കൃഷ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ച് ചൂട്ടിക്കാട്ടി. ഇത്തരം യോഗങ്ങള്‍ക്കെതിരെ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നും കോാടതി വിശദീകരണം തേടി.