കൊച്ചി∙ പമ്പയില്‍ കെഎസ്ആർടിസി ബസില്‍ കയറാനുള്ള തിരക്ക് പരിഹരിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. കെഎസ്ആർടിസി ബുക്കിങ് ഓഫിസിനു സമീപം ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്നു കോടതി നിർദേശിച്ചു. തിരക്കേറിയ സമയത്ത് 10 ബസുകളെങ്കിലും നിര്‍ബന്ധമായി പമ്പയില്‍ വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പമ്പയിൽ തിരക്ക് നിയന്ത്രിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് അറിയിക്കാൻ ജില്ലാ കലക്ടർക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് ഇന്ന് ജില്ലാ കലക്ടർ റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ട് പ്രകാരം പമ്പയിലെ ബുക്കിങ് ഓഫിസിനു മുൻവശത്തായി ബാരിക്കേഡുകള്‍ സ്ഥാപിക്കാമെന്ന് ജില്ലാ കലക്ടർ അറിയിച്ചിരുന്നു. ഇതിനു അംഗീകാരം നൽകികൊണ്ടാണ് കോടതിയുടെ ഇടപെടൽ.