കൊച്ചി∙ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് യുജിസി അംഗീകാരം നൽകിയവ ഒഴികെയുള്ള വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കാൻ കേരളത്തിലെ മറ്റു സർവകലാശാലകൾക്ക് ഹൈക്കോടതി അനുമതി. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് 7 കോഴ്സുകൾക്കാണ് യുജിസി അംഗീകാരം നൽകിയതെന്നു യുജിസി അഭിഭാഷകൻ ഹൈക്കോടതിയിൽ അറിയിച്ചു.
തുടർന്ന് ഇവ ഒഴികെയുള്ളവയ്ക്ക് അപേക്ഷ ക്ഷണിക്കാനാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകിയത്. ഓപ്പൺ സർവകലാശാലയ്ക്ക് അനുമതി ലഭിച്ച കോഴ്സുകൾ നടത്താൻ കേരളത്തിലെ മറ്റു സർവകലാശാലകൾക്കും അനുമതി നൽകാമോയെന്ന കാര്യത്തിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജികൾ ഒരു മാസത്തിനുശേഷം പരിഗണിക്കാൻ മാറ്റി.