കൊച്ചി: നല്ല സമയം സിനിമയിൽ രംഗങ്ങളുടെ അടിസ്ഥാനത്തിൽ ചിത്രത്തിൻ്റെ സംവിധായകൻ ഒമർ ലുലുവിനും നിർമാതാവിനും എതിരെ എക്സൈസ് വകുപ്പ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. പ്രതികൾ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ്. സിനിമിയിലെ എംഡിഎംഎ ഉപയോഗിക്കുന്ന രംഗങ്ങൾ ലഹരി ഉപഭോഗത്തെ പ്രൊത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് കേസ് എടുത്തത്. എന്നാൽ സിനിമയിലെ രംഗങ്ങളുടെ പേരിൽ അതിൽ അഭിനയിക്കുന്നവർക്കും അണിയറ പ്രവർത്തകർക്കും എതിരെ എങ്ങനെ കേസെടുക്കുമെന്ന് ഹൈക്കോടതി ചോദിച്ചു. കൊലപാതക രംഗങ്ങുള്ള സിനിമകളിൽ അതിനെ പ്രൊത്സാഹിപ്പിക്കുന്നു എന്ന പേരിൽ അഭിനേതാവിനും സംവിധായകനുമെതിരെ കേസെടുക്കേണ്ടി വരില്ലേയെന്നും കോടതി ചോദിച്ചു. തുടർന്നാണ് എക്സൈസ് കേസിന് നിലനിൽപ്പില്ല എന്ന് നിരീക്ഷിച്ച് കോടതി കേസ് റദ്ദാക്കിയത്.