കൊച്ചി: മണ്ഡല മകരവിളക്ക് സമയത്ത് ദേവസ്വം ജീവനക്കാരെ ഡ്യൂട്ടിക്ക് ഇടുന്നതിൽ കൃത്യമായ മാർഗരേഖ വേണമെന്ന് ഹൈക്കോടതി. ശബരിമല ഡ്യൂട്ടിയെടുക്കാൻ ജീവനക്കാർ വിമുഖത കാട്ടുന്നുവെന്ന പരാതിക്കിടെയാണ് ഹൈക്കോടതിയുടെ നിർദേശം.
ശബരിമല ക്ഷേത്രത്തിൻ്റെ വരുമാന൦ ആശ്രയിച്ച് മുന്നോട്ട് പോകുന്ന 1100 ക്ഷേത്രങ്ങളുണ്ട്. തങ്ങളുടെ നിലനിൽപ്പിൻ്റെ കൂടി ഭാഗമായിട്ടും ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാർ തയ്യാറാവുന്നില്ല. മണ്ഡലകാലത്തിന് രണ്ട് മാസ൦മുൻപേ ജീവനക്കാരുടെ വിശദാംശങ്ങൾ തയ്യാറാക്കാൻ കോടതി ദേവസ്വ൦ കമ്മീഷണർക്ക് നി൪ദ്ദേശ൦ നൽകണം. ഇതു പ്രകാരം ഹാജരായില്ലെങ്കിൽ ജീവനക്കാ൪ക്കെതിരെ നടപടി എടുക്കണ൦ എന്നു൦ ഹൈക്കോടതി നിർദേശിച്ചു. ദേവസ്വ൦ ബോർഡിൻ്റെ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി ദേവസ്വ൦ ബെഞ്ച് ഈ നിർദേശം മുന്നോട്ട് വച്ചത്.