കൊച്ചി ∙ നിയമങ്ങൾ കാറ്റിൽ പറത്തി മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കൊച്ചി നഗരത്തിൽ നടത്തുന്ന സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമർശനം. റോഡ് സ്വന്തം വകയാണെന്നാണ് ചില ഡ്രൈവർ കരുതുന്നതെന്നും എങ്ങനെ വേണമെങ്കിലും വാഹനം ഓടിക്കാമെന്നാണ് ധാരണയെന്നും കോടതി കുറ്റപ്പെടുത്തി. യാത്രാ വാഹനങ്ങളുടെ പരിശോധന കർശനമാക്കണമെന്നു മോട്ടർ വാഹന വകുപ്പിനോടു നിർദേശിച്ച കോടതി, കൃത്യമായ നടപടി സ്വീകരിച്ച് റിപ്പോർട്ടു സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു.