കൊച്ചി: ഹൈക്കോടതിയോട് ബഹുമാനവും ആദരവും വേണമെന്ന് സർക്കാരിനോട് ഹൈക്കോടതി. കേസ് നടത്തിപ്പിലെ ഉദാസീനത അനുവദിക്കാനാകില്ല. കേസുകൾ നീട്ടിവയ്ക്കാൻ സർക്കാർ അഭിഭാഷകർ തുടർച്ചയായി ആവശ്യപ്പെടുന്നു. നീതിനിർവഹണ സംവിധാനത്തിൽ ഈ രീതി ശരിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസില്‍ കൃത്യസമയത്ത് മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാത്തത് എന്തെന്നും സിംഗിൾ ബെഞ്ച് ചോദിച്ചു. മൂവാറ്റുപുഴ എറണാകുളം റോഡ് ദേശസാൽക്കരണവുമായി ബന്ധപ്പെട്ട ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്‍റെ വിമർശനം. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥൻ അടുത്ത സിറ്റിങ്ങിൽ നേരിട്ടെത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കൃത്യസമയത്ത് സത്യവാങ്മൂലവും നൽകണമെന്നും ഇല്ലെങ്കിൽ സർക്കാർ അമ്പതിവനായിരം രൂപ പിഴ നൽകേണ്ടിവരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.