കുവൈത്ത് സിറ്റി : വാട്സാപ്പ് ഗ്രൂപ്പ് വഴി ഹൈസ്കൂൾ പരീക്ഷാ പേപ്പർ ചോർത്തിയ കേസിൽ ഒരു കുവൈത്ത് പൗരനും ഒരു പ്രവാസിക്കും 10 വർഷത്തെ കഠിന തടവ് വിധിച്ച് കുവൈത്ത് കോടതി. രണ്ടുപേർക്കും 10 വർഷം വീതമാണ് തടവു ശിക്ഷ. ഇതിന് പുറമെ ഇവർ രണ്ടുപേരും കൂടി 482,000 കുവൈത്ത് ദിനാർ പിഴയും അടയ്ക്കണം. വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഇവർ പരീക്ഷാ ചോദ്യ പേപ്പർ ചോർത്തിയത്. സെക്കണ്ടറി സ്‌കൂൾ പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർത്തിയ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ ഇവർ വൻ തുക കൈപ്പറ്റിയെന്നാണ് റിപ്പോർട്ട്. അന്വേഷണത്തിൽ ഇതിന് പിന്നിൽ ഒരു സിറിയൻ പ്രവാസിയാണെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികൾ കുറ്റം സമ്മതിക്കുകയും ചെയ്തു. തുടർ നിയമ നടപടികൾക്കായി അവരെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.