കൊല്ലം : പോരുവഴി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കാട്ടുപന്നിയെ തുരത്താന്‍ സ്ഥാപിച്ച വൈദ്യുതിക്കെണിയില്‍ നിന്നും ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു. അമ്പലത്തുംഭാഗം ചിറയില്‍ വീട്ടില്‍ കര്‍ഷക തൊഴിലാളിയായ സോമനാ(52)ണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ശൂരനാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ വീടിന് അടുത്തുള്ള കണിയാകുഴി ഏലായിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയില്‍ സോമന്‍ വീട്ടിലെത്തിയിരുന്നില്ല. വൈകിട്ട് ഏഴു വരെ ഇദ്ദേഹത്തെ പ്രദേശവാസികള്‍ കണ്ടിരുന്നു. കാട്ടുപന്നിയെ തുരത്താന്‍ കൃഷിയിടത്തിന് ചുറ്റുമായി സ്ഥാപിച്ച കമ്പി വേലിയില്‍ വൈദ്യുതി കടത്തി വിട്ടിരുന്നതായും ഇതില്‍ തട്ടി ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.