തിരുവനന്തപുരം : നെയ്യാറ്റിന്‍കര ഗോപന്റെ പേരില്‍ വലിയ ക്ഷേത്രം പണിയുമെന്ന് മകന്‍ രാജസേനന്‍. അവിടെ ഉത്സവം നടത്തുമെന്നും കേസ് കഴിയുന്നതോടെ തീര്‍ത്ഥാടന കേന്ദ്രം ഒരുക്കുമെന്നും രാജസേനന്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ ശുദ്ധികലശമെല്ലാം കഴിഞ്ഞ ശേഷം നിത്യപൂജയും ദര്‍ശനവും ഉണ്ടായിരിക്കും. ആചാര്യ ഗുരുക്കളുമായി ആലോചിച്ച് ശുദ്ധികലശം നടത്തും. ഇന്നല്ല നാളെയാണെങ്കിലും വിശ്വാസികളെത്തും. ജാതിമത ഭേദമന്യേ എല്ലാ വിശ്വാസികള്‍ക്കും ഇങ്ങോട്ടെത്താം. എല്ലാവര്‍ക്കും സ്വാഗതം. രാവിലെ 3.30നാണ് നട തുറക്കുന്നത്. ആ സമയം മുതല്‍ ആളുകള്‍ക്ക് വരാം. വൈകിട്ട് എട്ട് മണിയോടെ നടയടക്കും. ശുദ്ധികലശത്തിന് ശേഷം പൂജയും ഉത്സവങ്ങളുമെല്ലാം കാണും ഗോപന്റെ മകന്‍ പറഞ്ഞു.