കോഴിക്കോട്: തെരുവ് നായ ശല്യം കണക്കിലെടുത്തു കോഴിക്കോട് കൂത്താളി പഞ്ചായത്തിലെ ആറു സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അംഗനവാടികൾക്കും അവധിയാണ്. പഞ്ചായത്താണ് അവധി നൽകിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവെച്ചു. ഇന്നലെ വൈകിട്ട് കൂത്താളിയിൽ അഞ്ച് പേർക്ക് നായയുടെ കടിയേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നിലവിൽ തെരുവുനായയുടെ ആക്രമണം കാരണം കുട്ടികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.