താരൻ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. താരൻ കാരണം ചിലരിൽ തല ചൊറിച്ചിലും ഉണ്ടാകാം. തലമുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുന്നത് തന്നെ.
പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. തലമുടിയിൽ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാൻ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. താരൻ അകറ്റാൻ എന്തൊക്കെ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗങ്ങൾ എന്തൊക്കെയാണെന്ന് ദി എസ്തറ്റിക് ക്ലിനിക്കിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റായ ഡോ. റിങ്കി കപൂർ പറയുന്നു.
താരൻ ഒരുതരം ഫംഗസ് അണുബാധയാണ്. ക്രമരഹിതമായ ബ്രഷിംഗ് അല്ലെങ്കിൽ മുടി കഴുകൽ, സമ്മർദ്ദം, പാർക്കിൻസൺ, ഷാംപൂ ഉപയോഗിക്കാത്തത് എന്നിവ മൂലവും ഇത് സംഭവിക്കാം. ശീതകാലം താരൻ കൂടുതൽ വഷളാക്കുന്നു, കാരണം ചർമ്മത്തിന്റെ പിഎച്ച് ബാലൻസ് നഷ്ടപ്പെടുകയും ചർമ്മത്തെ വരണ്ടതാക്കുകയും ചെയ്യുന്നുതായി അവർ പറയുന്നു.
താരൻ തടയുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന മൂന്ന് പ്രതിവിധികൾ…
ഒന്ന്…
നാരങ്ങയിലെ സിട്രിക് ആസിഡ് തലയോട്ടിയെ ശുദ്ധീകരിക്കുകയും വെളിച്ചെണ്ണ പോഷിപ്പിക്കുകയും ചെയ്യുന്നു. ഈ രണ്ട് ചേരുവകളും ചേർന്ന് താരൻ തടയാനും ഇല്ലാതാക്കാനും സഹായിക്കുന്നു. 2 ടേബിൾസ്പൂൺ ചെറുചൂടുള്ള വെളിച്ചെണ്ണ തുല്യ അളവിൽ നാരങ്ങാനീരു ചേർത്ത് തലയിൽ തേച്ച് പിടിപ്പിക്കുക. ശേഷം 15 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് തല കഴുകുക.
രണ്ട്…
ടീ ട്രീ ഓയിലിന് ആന്റിഫംഗൽ, ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. മാത്രമല്ല താരൻ വീട്ടിൽ തന്നെ ചികിത്സിക്കുന്നതിനുള്ള മികച്ച പരിഹാരങ്ങളിലൊന്നാണ്. രണ്ട് തുള്ളി ടീ ട്രീ ഓയിൽ 50 മില്ലി ബദാം ഓയിൽ കലർത്തി തലയോട്ടിയിൽ മൃദുവായി മസാജ് ചെയ്യുക. 30 മിനിറ്റിനു ശേഷം സാധാരണ ഷാംപൂ ഉപയോഗിച്ച് കഴുകുക.
മൂന്ന്…
കറ്റാർ വാഴയും ആര്യവേപ്പിലയും താരൻ അകറ്റാൻ സഹായകമാണ്. രണ്ടിനും മികച്ച ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ഗുണങ്ങളുണ്ട്. 2 ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ 10-15 ആര്യവേപ്പിലയുമായി യോജിപ്പിക്കുക. മിനുസമാർന്ന മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടി 30 മിനിറ്റ് ഇടുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം.