മുംബൈ: ഹോം വര്‍ക്ക് ചെയ്തില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മാര്‍ച്ച് മൂന്നാം തീയതിയാണ് അധ്യാപിക കുട്ടികളെ മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഗോകുൽ നഗർ പ്രദേശത്തുള്ള 10 ഉം 12 ഉം വയസ്സുള്ള സഹോദരങ്ങളെയാണ് ട്യൂഷന്‍ ക്ലാസ് അധ്യാപിക മര്‍ദ്ദിച്ചത്.കുട്ടികള്‍ വീട്ടിലെത്തി വിവരം പറഞ്ഞതോടെയാ് സംഭവം പുറത്താവുന്നത്. അധ്യാപിക കുട്ടികള്‍ക്ക് ഹോം വര്‍ക്ക് ചെയ്യാനായി നല്‍കിയിരുന്നു. എന്നാല്‍ ഇത് കുട്ടികള്‍ ചെയ്തിരുന്നില്ല. ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം നല്‍കാനുമായില്ല. ഇതോടെ അദ്യാപിക തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ പറയുന്നു. സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ നിസാംപുര പൊലീസ് അധ്യാപികയ്ക്കെതിരെ
കേസെടുക്കുകയായിരുന്നു.
ഐപിസി പ്രകാരവും 2015ലെ ജുവനൈൽ പ്രൊട്ടക്ഷൻ ആക്ടിലെയും സെക്ഷൻ 323 പ്രകാരമുള്ള കുറ്റംചുമത്തിയാണ് അധ്യാപികയ്ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ട്യൂഷനെറ്റുന്ന മറ്റു കുട്ടികളോടും വിവരങ്ങള്‍ ചോദിച്ചറിയും. വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് നിസാംപുര പൊലീസ് അറിയിച്ചു.