ഇടുക്കി> വേനല്‍ കടുത്തോടുകൂടി കടന്നല് ആക്രമണം വ്യാപകമാകുന്നു. ഇടുക്കി പൂപ്പാറ കോരംപാറയില്‍ കടന്നല് കുത്തേറ്റ് കര്ഷകന് മരിച്ചതിന് പിന്നാലെ മൂന്നാര്‍ നല്ലതണ്ണി കുറുമല ഡിവിഷനില്‍ സ്ത്രീകള്‍ അടക്കമുള്ള 25 പേര്‍ക്ക് കടന്നല് കുത്തേറ്റു.
ഇവരില്‍ 14 പേരെ മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് പൂപ്പാറ കോരംപാറയില്‍ കടന്നല് കുത്തേറ്റ കര്ഷകന് രാമചന്ദ്രന് മരിച്ചത്. രാമചന്ദ്രനെ തേനി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല.
ഇതിനിടെ മൂന്നാറില്‍ ജോലിചെയ്യുന്ന തോട്ടം തൊഴിലാളികള്‍ക്ക് കടന്നലിന്റെ കുത്തേറ്റു. നല്ലതണ്ണി കുറുമല ഡിവിഷനില്‍ ഫീല്‍ഡ് നംബര് 12 എ യില്‍ ജോലിചെയ്തിരുന്ന സ്ത്രീകളടക്കമുള്ള 25 പേര്‍ക്കാണ് കടന്നിലിന്റെ കുത്തേറ്റത്. ഇവരില്‍ 14 പേരെ മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.