മലപ്പുറം: അറുപത്തഞ്ചുകാരനെ ഹണിട്രാപ്പില്‍ കുടുക്കി പണം കവര്‍ന്ന മൂന്നുപേര്‍ പിടിയില്‍. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് സംഭവം. ഹണിട്രാപ്പുമായി ബന്ധപ്പെട്ട് ഷബാന, ഷബീറലി, ജംഷാദ് എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. അലിപ്പറമ്പ് സ്വദേശിയായ മധ്യവയസ്കനാണ് 2 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.