ചെന്നൈ: തമിഴ്നാട് വില്ലുപുരം ജില്ലയിലെ മാരക്കാനത്ത് വ്യാജമദ്യം കുടിച്ച് മൂന്ന് മരണം. എക്യാര്‍കുപ്പം സ്വദേശികളായ സുരേഷ്, ശങ്കര്‍, ധരണിധരന്‍ എന്നിവരാണ് മരിച്ചത്. മദ്യപിച്ച് ശേഷം കുഴഞ്ഞുവീണ നിരവധി പേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് ഇടപെട്ടാണ് പലരെയും ആശുപത്രിയില്‍ എത്തിച്ചത്. നിലവില്‍ 16 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമാണ്. ശങ്കര്‍ (50), സുരേഷ് (60), ദാരണിവേല് (50) എന്നിവരാണ് മരിച്ചത്.
പ്രാദേശികമായി ഉണ്ടാക്കിയ മദ്യം കഴിച്ച് ആളുകള്‍ ഛര്‍ദ്ദിക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഉടന്‍ അന്വേഷണം ആരംഭിച്ചതായി വില്ലുപുരം ജില്ലാ പോലീസ് സൂപ്രണ്ട് എന്‍. ശ്രീനാഥ ഐഎഎന്‍എസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി പോലീസ് അറിയിച്ചു.