• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിശ്ചയിച്ച നിരക്കിലെ വ്യത്യാസം; മെഡിസെപ് പദ്ധതിയോട് സഹകരിക്കാതെ മുൻനിര ആശുപത്രികൾ

by Web Desk 04 - News Kerala 24
August 21, 2022 : 8:48 am
0
A A
0
നിശ്ചയിച്ച നിരക്കിലെ വ്യത്യാസം; മെഡിസെപ് പദ്ധതിയോട് സഹകരിക്കാതെ മുൻനിര ആശുപത്രികൾ

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കുമായി തുടങ്ങിയ മെഡിസെപ് ഇന്‍ഷൂറന്‍സ് പദ്ധതിയുമായി സഹകരിക്കാതെ സംസ്ഥാനത്തെ പ്രധാന സ്വകാര്യ ആശുപത്രികള്‍. സര്‍ക്കാർ നിശ്ചയിച്ച ചികിത്സാ നിരക്ക് കുറവെന്ന പേരിലാണ് മുന്‍നിര ആശുപത്രികള്‍ പദ്ധതിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. പദ്ധതിയുടെ ഭാഗമായ ആശുപത്രികളാകട്ടെ തെരഞ്ഞെടുത്ത ചില ചികിത്സകൾ മാത്രമാണ് മെഡിസെപില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.

സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഇവരുടെ ആശ്രിതരും ചേര്‍ത്ത് 32 ലക്ഷത്തോളം പേരെ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ മെഡിസെപ് ഇന്‍ഷൂറന്‍സ് പദ്ധതി തുടങ്ങിയത്. 6000രൂപ വാര്‍ഷിക പ്രീമിയത്തില്‍ മൂന്ന് ലക്ഷം രൂപയുടെ കവറേജ്. ജൂലൈ ഒന്നിന് പദ്ധതി തുടങ്ങി. എന്നാല്‍ ഇപ്പോഴും സംസ്ഥാനത്തെ എന്‍എബിഎച്ച് അക്രഡിറ്റേഷനുളള മുന്‍നിര ആശുപത്രികളില്‍ പലതും പദ്ധതിയുടെ ഭാഗമായിട്ടില്ല. തിരുവനന്തപുരത്ത് എന്‍എബിഎച്ച് അക്രഡിറ്റേഷനുളളവിഭാഗത്തില്‍ ആര്‍സിസിയും നിംസ് മെഡിസിറ്റിയും മാത്രമാണ് നിലവില്‍ മെഡിസെപ് ഇന്‍ഷൂറന്‍സ് പദ്ധതിയുമായി സഹകരിക്കുന്നത്. കൊച്ചിയില്‍ മെഡിക്കല്‍ ട്രസ്റ്റ്, സണ്‍റൈസ് , ലിറ്റില്‍ ഫ്ളവര്‍, ലൂര്‍ദ്ദ് , ആസ്റ്റര്‍, രാജഗിരി എന്നീ അഞ്ച് ആശുപത്രികളാണ് എന്‍എബിഎച്ച് വിഭാഗത്തിലുളളത്. കോഴിക്കോട്ടാകട്ടെ മിംസ് ആശുപത്രി മാത്രമാണ് പദ്ധതിയിലുളളത്. പദ്ധതിക്ക് കീഴില്‍ 1920 ചികില്‍സകള്‍ വരുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതെങ്കിലും വിരലിലെണ്ണാവുന്ന ചികില്‍സകള്‍ മാത്രമെ ഈ ആശുപത്രികള്‍ പോലും നല്‍കുന്നുളളൂ.

ഓരോ ചികില്‍സയ്ക്കും സര്‍ക്കാര്‍ നിശ്ചിത നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഡോ, ഷര്‍മിള മേരി ജോസഫിന്‍റെ നേതൃത്വത്തിലുളള സമിതിയായിരുന്നു നിരക്ക് നിശ്ചയിച്ചത്. ഉദാഹരണത്തിന് ആഞ്ചിയോ പ്ളാസ്റ്റിക്ക് 55000രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ച തുക. എന്നാല്‍ മുന്‍നിര ആശുപത്രികള്‍ ഈ നിരക്കുമായി യോജിക്കുന്നില്ല. നിലവില്‍ പദ്ധതിയുമായി സഹകരിക്കുന്ന 240 ഓളം സ്വകാര്യ ആശുപത്രികളില്‍ മഹാഭൂരിഭാഗവും ചെറുകിട സ്വകാര്യ ആശുപത്രികളാണ്.പദ്ധതിയുടെ ഭാഗമായ ആശുപത്രികള്‍ നിന്ന് തന്നെ ശരിയായ സേവനം കിട്ടുന്നില്ലെന്നും പരാതിയുണ്ട്.

അതേസമയം,രണ്ടു മാസത്തിനകം തന്നെ 13000ത്തോളം ആളുകള്‍ക്ക് 43 കോടിയോളം രൂപ ക്ളെയിമായി അനുവദിച്ചതായാണ് ധനവകുപ്പിന്‍റെ കണക്ക്. ഒരു പുതിയ പദ്ധതിയെന്ന നിലയില്‍ ചില പരിമിതികള്‍ നിലവിലുണ്ട്. ഇത് പരിഹരിക്കാനായി പദ്ധതിയുടെ ഭാഗമായ സ്വകാര്യ ആശുപത്രികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും ധനവകുപ്പ് വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇർഷാദിന്റെ മാതാവ് മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നൽകി

Next Post

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കല്യാണ മേളം; ഇന്ന് രജിസ്ട്രര്‍ ചെയ്തത് 248 വിവാഹങ്ങള്‍

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കല്യാണ മേളം; ഇന്ന് രജിസ്ട്രര്‍ ചെയ്തത് 248 വിവാഹങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കല്യാണ മേളം; ഇന്ന് രജിസ്ട്രര്‍ ചെയ്തത് 248 വിവാഹങ്ങള്‍

ഡിലീറ്റ് ചെയ്തതിനെ തിരിച്ച് വിളിക്കാം; കാത്തിരുന്ന ഫീച്ചറുമായി വാട്ട്സ്ആപ്പ്

ഡിലീറ്റ് ചെയ്തതിനെ തിരിച്ച് വിളിക്കാം; കാത്തിരുന്ന ഫീച്ചറുമായി വാട്ട്സ്ആപ്പ്

മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പിതാവിനെ കൊന്ന സംഭവം; രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു, ഇരുവരും ഒളിവില്‍

മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പിതാവിനെ കൊന്ന സംഭവം; രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു, ഇരുവരും ഒളിവില്‍

വേശ്യാവൃത്തിയിലേര്‍പ്പെട്ട 20 പ്രവാസികളെ പരിശോധനകളില്‍ പിടികൂടി

വേശ്യാവൃത്തിയിലേര്‍പ്പെട്ട 20 പ്രവാസികളെ പരിശോധനകളില്‍ പിടികൂടി

കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊന്നു, ഏഴ് വർഷങ്ങൾക്ക് ശേഷം ഭർത്താവിന് 65 വർഷം തടവ്

കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊന്നു, ഏഴ് വർഷങ്ങൾക്ക് ശേഷം ഭർത്താവിന് 65 വർഷം തടവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In