ഹൈദരാബാദ്: ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റില്‍. കുട്ടികൾ ശുചിമുറി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പോക്സോ വകുപ്പുകളിലടക്കം കേസെടുത്ത് വാര്‍ഡനെ റിമാന്‍ഡ് ചെയ്തു
.
വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ ഹോസ്റ്റലിലെ ശുചിമുറി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ രഹസ്യ ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. രാത്രി തങ്ങൾ ഉറങ്ങുന്നതിനിടെ സമീപത്ത് എത്തി മോശമായി പെരുമാറിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. മാസങ്ങളായി നടന്നിരുന്ന പീഡനം വിദ്യാര്‍ത്ഥികളിലൊരാള്‍ മാതാപിതാക്കളോട് തുറന്ന് പറഞ്ഞതോടെയാണ് പുറത്തറിഞ്ഞത്.
ഹൈദരാബാദ് ഹയാത്ത് നഗറിലെ സ്കൂള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ മുരം കൃഷ്ണയാണ് അറസ്റ്റിലായത്. മുപ്പത്തിയഞ്ചുകാരനാണ് ഇയാൾ. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നും മുറം കൃഷ്ണ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയിരുന്നു. പരാതിയിൽ പോക്സോ വകുപ്പ് ചുമത്തിയും ഐപിസി 504, 506 വകുപ്പുകൾ പ്രകാരവും പൊലീസ് കേസെടുത്തു. വിദ്യാര്‍ത്ഥികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കി.
ദില്ലിയിലെ മലയാളി പൈലറ്റിന്റെ ആത്മഹത്യക്ക് കാരണം ജോലി സ്ഥലത്തെ മാനസിക പീഡനമെന്ന് ബന്ധുക്കൾ. അലയൻസ് എയറിൽ പൈലറ്റായ മുഹമ്മദ് ഷാഫിയെ മേലുദ്യോഗസ്ഥർ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. ഷാഫിയുടെ മരണം സംബന്ധിച്ച് പൊലീസിലും ഡിജിസിഎക്കും പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു.
തലശ്ശേരി കരിയാട് സ്വദേശിയായ മുപ്പത്തിരണ്ടു വയസ്സുകാരൻ മുഹമ്മദ് ഷാഫിയെ ദില്ലി ദ്വാരകയിലെ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അകത്ത് നിന്ന് അടച്ച മുറിയുടെ വാതിലുകളും ജനലുകളും പ്ലാസ്റ്റർ കൊണ്ട് സീൽ ചെയ്ത നിലയിലായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് വീട് കുത്തി തുറന്നത്. കയ്യും കാലും സ്വയം കെട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാസങ്ങൾക്ക് മുൻപാണ് അലയൻസ് എയറിൽ ഷാഫിക്ക് ജോലി ലഭിക്കുന്നത്. മിടുക്കനായ പൈലറ്റായിരുന്നിട്ടും കമ്പനിയിൽ നിന്ന് മോശം അനുഭവമാണ് ഷാഫിക്കുണ്ടായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.