സാങ്കേതികവിദ്യ പുരോഗമിച്ചതോടെ ബാങ്കിങ് സേവങ്ങൾ ഇപ്പോൾ വിരൽ തുമ്പിൽ ലഭിക്കും. ബാങ്കിലെത്താതെ തന്നെ വാട്ട്‌സ്ആപ്പ് വഴി ബാങ്കിങ് സേവനങ്ങൾ വിവിധ ബാങ്കുകൾ നൽകുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, ബാങ്ക് ഓഫ് ബറോഡ, ആക്‌സിസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങി മിക്ക ബാങ്കുകളും വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങൾ നൽകുന്നുണ്ട്. രാജ്യത്തെ പ്രമുഖ ബാങ്കുകളിൽ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സൗകര്യത്തിനായി സൈൻ അപ്പ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാം.
പഞ്ചാബ് നാഷണൽ ബാങ്ക് വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സൗകര്യം
വാട്ട്‌സ്ആപ്പ് വഴിയുള്ള ബാങ്കിങ് സേവനം ഒക്ടോബർ 3 നാണ് പഞ്ചാബ് നാഷണൽ ബാങ്ക് അവതരിപ്പിച്ചത്. വാട്ട്‌സ്ആപ്പിൽ ബാങ്കിംഗ് സൗകര്യം ലഭിക്കുന്നതിനായി ഉപഭോക്താക്കൾ ആദ്യം പിഎൻബിയുടെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് നമ്പർ 919264092640 കോൺടാക്ട് ലിസ്റ്റിൽ ചേർക്കണം. അതായത് ഈ നമ്പർ ഫോണിൽ സേവ് ചെയ്യണം. തുടർന്ന ഈ നമ്പറിലേക്ക് ഹായ്/ഹലോ അയച്ച് സേവനങ്ങൾ ഉപയോഗപ്പെടുത്താം
എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സൗകര്യം
എസ്ബിഐ ഉപഭോക്താക്കൾക്കായി അടുത്തിടെയാണ് വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനം ആരംഭിച്ചത്. എസ്‌ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനത്തിൽ ബാങ്ക് അക്കൗണ്ട് രജിസ്റ്റർ ചെയ്യുന്നതിന്, ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 917208933148 നമ്പറിലേക്ക് എസ്എംസ് അയയ്‌ക്കുക. രജിസ്ട്രേഷൻ പൂർത്തിയായാൽ, എസ്ബിഐയുടെ വാട്ട്‌സ്ആപ്പ് സേവനം ഉപയോഗിക്കാൻ കഴിയും.
എച്ച്‌ഡിഎഫ്‌സി ബാങ്ക് വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സൗകര്യം
എച്ച്‌ഡിഎഫ്‌സി ബാങ്കിങ് സേവനങ്ങൾ വഹട്സപ്പിലൂടെ ലഭ്യമാകാൻ 70700 22222 എന്ന നമ്പർ കോൺടാക്ട് ലിസ്റ്റിൽ ചേർത്തതിന് ശേഷം ഈ നമ്പറിലേക്ക് “ഹായ്” എന്ന മെസേജ് അയച്ചാൽ മതി. ബാങ്കിൽ രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്നും മാത്രമേ ഈ സേവനങ്ങൾ ലഭിക്കുകയുള്ളു.
ഐസിഐസിഐ ബാങ്ക് വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സൗകര്യം
ഐസിഐസിഐ ബാങ്കിന്റെ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സൗകര്യം ലഭിക്കുന്നതിന്, ഉപഭോക്താവ് 8640086400 എന്ന നമ്പർ കോൺടാക്ട് ലിസ്റ്റിൽ ചേർക്കുകയും നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുകയും ചെയ്യണം. അല്ലെങ്കിൽ 9542000030 എന്ന നമ്പറിലേക്ക് ഒരു മിസ്‌ഡ് കോൾ നൽകണം. തുടർന്ന് നിങ്ങളുടെ നമ്പർ രജിസ്റ്റർ ചെയ്ത ശേഷം ബാങ്കിങ് സേവങ്ങൾ ഉപയോഗിച്ച് തുടങ്ങാം.
ആക്‌സിസ് ബാങ്ക് വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സൗകര്യം
സ്വകാര്യ മേഖലയിലെ വായ്പാദാതാക്കളായ ആക്‌സിസ് ബാങ്കിന്റെ ഉപഭോക്താക്കൾക്കും വാട്ട്‌സ്ആപ്പ് ബാങ്കിംഗ് ഉപയോഗിക്കാം. “വാട്ട്‌സ്ആപ്പിൽ 7036165000 എന്ന നമ്പറിൽ ഒരു ഹായ് അയച്ച് ആക്‌സിസ് ബാങ്ക് വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവങ്ങൾ ഉപയോഗിച്ച് തുടങ്ങാം.