പാചകത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് തക്കാളി. എന്നാൽ പാചകത്തിൽ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും തക്കാളിയെ അങ്ങനെ അങ്ങ് ഒഴിവാക്കാൻ പറ്റില്ല. കാരണം തക്കാളി അത്ര ചില്ലറക്കാരനല്ല. പല തരത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണിത്. കരുവാളിപ്പ് അകറ്റാനും, ചർമത്തിലെ എണ്ണമയവും തുറന്ന സുഷിരങ്ങളും കുറയ്ക്കുന്നതിനും തക്കാളി ഒരു ഉത്തമ പ്രതിവിധിയാണ്.
തിളക്കം
ചെറിയ അളവില്‍ അസിഡിക് അംശങ്ങള്‍ അടങ്ങിയിട്ടുള്ള തക്കാളിയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവയുടെ ഉയര്‍ന്ന സാന്നിധ്യമുണ്ട്. ഇത് ചര്‍മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു.
മുഖക്കുരു
എല്ലാ പ്രായത്തിലുമുള്ള ആളുകളെ ബാധിക്കുന്ന ഒരു അവസ്ഥയാണ് മുഖക്കുരു. തക്കാളിയിൽ വിറ്റാമിൻ എ, സി, കെ എന്നിവ ഉള്ളതിനാൽ ആഴത്തിലുള്ള ശുദ്ധീകരണ സവിശേഷതയുണ്ട്. അതുകൊണ്ട് തന്നെ ഇത് ചർമത്തിന്റെ പിഎച്ച് നില സന്തുലിതമായി നിലനിർത്താൻ സഹായിക്കും.