മറ്റക്കര : കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ കുത്തിപ്പരുക്കേല്‍പിച്ച ശേഷം ഗൃഹനാഥന് ജീവനൊടുക്കി. അകലക്കുന്നം കരിമ്പാനി തച്ചിലങ്ങാട് കുഴിക്കാട്ട് കെ.ആര്. സുരേന്ദ്രനാണ്(60) മരിച്ചത്. ഭാര്യ പുഷ്പമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ അവരെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ സുരേന്ദ്രന് വീട്ടിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
എല്‍ഐസി ഏജന്റായ സുരേന്ദ്രന് മദ്യപിച്ച് വീട്ടിലെത്തിയ ശേഷമാണ് പുഷ്പമ്മയുമായി വഴക്കിട്ടത്. ഇതിനിടെ കത്തി കൊണ്ടി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഈ സമയത്ത് മക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. പോസ്റ്റ് മോര്‍ട്ടം നടത്തി.