തൃശൂർ: തൃശൂർ വെള്ളാഞ്ചിറയിൽ വൻ വ്യാജ മദ്യ നിർമാണകേന്ദ്രം കണ്ടെത്തി. 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റർ സ്പിരിറ്റുമാണ് കണ്ടെത്തിയത്. കോഴി ഫാമിന്റെ മറവിലാണ് വ്യാജമദ്യ നിർമാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. സംഭവത്തില്‍ ബിജെപി മുൻ പഞ്ചായത്തംഗം കെ പി എ സി ലാൽ അടക്കം രണ്ട് പേര് അറസ്റ്റ് ചെയ്തു. നാടക നടൻ കൂടിയാണ് അറസ്റ്റിലായ ലാൽ.