കോഴിക്കോട് : പെരുമണ്ണയില്‍ ഹോട്ടലിലും സമീപത്തെ ആക്രിക്കടയിലും വന്‍ തീപിടുത്തം. ആക്രിക്കട പൂര്‍ണമായും കത്തി നശിച്ചു. തീപിടിത്തം കണ്ട് സമീപത്തെ കെട്ടിടത്തില്‍ നിന്ന് ചാടിയ ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടലിന്റെ പിന്നില്‍ നിന്നാണ് തീ പടര്‍ന്നത്. അഗ്നിരക്ഷാസേനയുടെ ഏഴ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.