ജമ്മു : ജമ്മു കശ്മീരിലെ ഗണ്ടര്‍ബാല്‍ ജില്ലയിലെ റിസോര്‍ട്ട് പട്ടണമായ സോനാമാര്‍ഗിലെ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. ഒരു റസ്റ്റോറന്റില്‍ നിന്നാണ് തീ പടര്‍ന്നത്. തുടര്‍ന്ന് സമീപത്തെ കടകളിലേക്കും പടര്‍ന്നു. തീ അണയ്ക്കാന്‍ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഗ്നിശമന സേനാംഗങ്ങള്‍, സൈന്യം, സംസ്ഥാന ദുരന്ത നിവാരണ സേന, നാട്ടുകാര്‍ എന്നിവര്‍ തീ നിയന്ത്രണവിധേയമാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗണ്ടര്‍ബാല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എക്സിലെ പോസ്റ്റില്‍ പറഞ്ഞു. അഞ്ച് അഗ്നിശമന വാഹനങ്ങള്‍ സ്ഥലത്തുണ്ട്, പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു, തീ നിയന്ത്രണവിധേയമാക്കി. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.