കൊച്ചി : കളമശേരിയില്‍ ഫ്ലാറ്റിന് സമീപത്ത് തീപിടുത്തം. ഒഴിഞ്ഞ പറമ്പില്‍ മാലിന്യങ്ങളും പുല്ലും കത്തിക്കൊണ്ടിരിക്കുകാണ്. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുന്നു. പ്രദേശത്താകെ പുക ഉയരുകയാണ്. അഞ്ച് അടിയ്ക്കടുത്ത് ഉയരത്തില്‍ പ്രദേശത്ത് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ടത് ഫയര്‍ഫോഴ്‌സിന് മുന്നില്‍ നേരിയ വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. തീപിടുത്തമുണ്ടായതിന്റെ തൊട്ടടുത്ത് ഒരു ഗ്യാസ് ഗോഡൗണുണ്ടെന്നത് ആശങ്കയുയര്‍ത്തുന്നുണ്ടെങ്കിലും ആ ഭാഗത്തേക്ക് തീ പടരാതിരിക്കാന്‍ വലിയ ജാഗ്രതയോടെ ശ്രമിക്കുകയാണ് ഫയര്‍ഫോഴ്‌സ്.