പാലക്കാട് : പാലക്കാട് തൂതയില്‍ വന്‍ തീപിടുത്തം. തൂതയിലെ സ്‌ക്രാപ്പ് കളക്ഷന്‍ സെൻ്ററിലാണ് വന്‍ തീപിടുത്തമുണ്ടായത്. പെരിന്തല്‍മണ്ണയില്‍ നിന്നുമുള്ള ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അപകടകാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ല.