കലഞ്ഞൂർ: കേന്ദ്ര അവഗണനയ്ക്കതിരെ ഡിവൈഎഫ്ഐ ഒരുക്കുന്ന മനുഷ്യച്ചങ്ങലയിൽ കണ്ണികളാകാൻ കലഞ്ഞൂരിൽനിന്ന് കോൺഗ്രസ് പ്രവർത്തകരും. കലഞ്ഞൂർ തിടി കിള്ളിപ്പാറയിൽ അനീഷയും ഭർത്താവ് ഷംസുദ്ദീനുമാണ് മനുഷ്യച്ചങ്ങലക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഇരുവരെയും രക്തപതാക നൽകി സ്വീകരിച്ചു.
പ്രാദേശിക കോൺഗ്രസ് നേതാവും സുസ്ഥിര മിഷൻ വാർഡ് സെക്രട്ടറിയുമാണ് അനീഷ. സിപിഐ എം ലോക്കൽ സെക്രട്ടറി എം മനോജ്കുമാർ, ഏരിയ കമ്മിറ്റിയംഗം എസ് രാജേഷ്, ഡിവൈഎഫ്ഐ കൊടുമൺ ഏരിയ സെക്രട്ടറി സോബിബാലൻ എന്നിവർ സംസാരിച്ചു.