കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ ജയിലിലടച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തം. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന പോലീസ് നടപടിക്കെതിരെ പ്രതിഷേധിച്ചെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് 95 കാരനായ ഗ്രോ വാസുവിനെ കോടതി റിമാന്‍ഡ് ചെയ്തത്. ഒരു പകല്‍ മുഴുവന്‍ നീണ്ട നടപടികള്‍ക്ക് ഒടുവിലായിരുന്നു ഗ്രോ വാസുവിനെ ഇന്നലെ കുന്നമംഗലം ജെ എഫ് സി എം കോടതി റിമാന്‍ഡ് ചെയ്തത്.
2016 നവംബര്‍ 24 ന് നിലമ്പൂരിലെ കരുളായി വനത്തില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജനെയും അജിതയും പോലീസ് വെടിവെച്ചുകൊന്ന സംഭവത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറി പരിസരത്ത് അന്യായമായി സംഘം ചേരുകയും മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കുകയും ചെയ്തുവെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു നടപടി.