കോഴിക്കോട്: സൗത്ത് ബീച്ച് റോഡിലെ സ്ലാബിടാത്ത ഓടയിൽ വീണ് 65 കാരന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( റോഡ്സ് ) അന്വേഷണം നടത്തി 20 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് ഉത്തരവിട്ടു. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസ് സെപ്റ്റംബറിൽ പരിഗണിക്കും. അഴീക്കോട് സ്വദേശി മൂസാകോയക്കാണ് ഓടയിൽ വീണ് ഗുരുതമായി പരിക്കേറ്റത്. മൂസാകോയക്ക് വാരിയെല്ലിനും തുടയെല്ലിനും പൊട്ടലുണ്ട്.