കോട്ടയം : ഗാന്ധിനഗറിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കണ്ണമ്പള്ളി സ്വദേശി നിസാം എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ വെച്ച് കുടുംബ പ്രശ്നത്തിന്റെ പേരില്‍ ഭാര്യയുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് വീട്ടിലുണ്ടായിരുന്ന പ്രഷർ കുക്കറിന്റെ അടപ്പ് കൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് കേസ്.












