കൊല്ലം : മണ്‍ട്രോതുരുത്തില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. നെന്മേനി സ്വദേശി പുരുഷോത്തമന് (75), ഭാര്യ വിലാസിനി (65) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി നടന്ന സംഭവം ഇന്നലെ രാത്രി വൈകിയാണ് നാട്ടുകാരും ബന്ധുക്കളും അറിയുന്നത്. പുരുഷോത്തമന് മാനസികരോഗത്തിന് ചികിത്സിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു.