തൃശൂര്‍: ഭാര്യയുടെ സുഹൃത്തിനെ സ്റ്റേഷനിലിട്ട് കുത്തിയ ഭര്‍ത്താവ് കസ്റ്റഡിയില്‍. മാള പോലീസ് സ്റ്റേഷനില്‍ വച്ചാണ് ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. തൃശൂര്‍ സ്വദേശി സജീഷിനാണ് കുത്തേറ്റത്. പ്രതിയായ മലപ്പുറം സ്വദേശി അഭിലാഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ടാണ് ഇരുവരും മാള പോലീസ് സ്റ്റേഷനിലെത്തിയത്.
കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് സംസാരിക്കവേ, പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയുടെ സുഹൃത്തിനെ കത്രിക കൊണ്ട് കുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സജീഷിനെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.