• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പബിലെ പോലീസ് റെയ്ഡിൽ തെലുഗു നടി പിടിയിലായ സംഭവം: നിഹാരിക തെറ്റ് ചെയ്തിട്ടില്ല ; പിന്തുണയുമായി പിതാവ് നാഗ ബാബു

by Web Desk 04 - News Kerala 24
April 4, 2022 : 1:34 pm
0
A A
0
പബിലെ പോലീസ് റെയ്ഡിൽ തെലുഗു നടി പിടിയിലായ സംഭവം:  നിഹാരിക തെറ്റ് ചെയ്തിട്ടില്ല ; പിന്തുണയുമായി പിതാവ് നാഗ ബാബു

ഹൈദരാബാദ്: പബിലെ പൊലീസ് റെയ്ഡിൽ തെലുഗു നടി നിഹാരിക കോനിഡേല പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി പിതാവ് നാഗ ബാബു കോനിഡേല രംഗത്തെത്തി. വിഡിയോ സന്ദേശത്തിലാണ് മകൾ തെറ്റൊന്നും ചെയ്തില്ലെന്ന് നാഗ ബാബു വ്യക്തമാക്കുന്നത്. പ്രമുഖ തെലുഗു നടന്മാരായ ചിരഞ്ജീവിയുടെയും പവൻ കല്യാണിന്റെയും സഹോദരനാണ് നാഗ ബാബു. നിഹാരിക ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അനാവശ്യ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.

‘എന്റെ മകൾ നിഹാരിക അവിടെ ഉണ്ടായിരുന്നതിനാലാണ് ഇന്നലെ രാത്രി റാഡിസൺ ബ്ലൂവിലെ പബ്ബിൽ നടന്ന സംഭവത്തെക്കുറിച്ച് ഞാൻ പ്രതികരിക്കുന്നത്. രാത്രി 12 മണിയ്ക്ക് ശേഷം പബ്ബിന് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. ആ സമയത്ത് അവിടെയുണ്ടായിരുന്നത് കൊണ്ടാണ് നിഹാരികയെ കസ്റ്റഡിയിലെടുത്തത്. നിഹാരിക മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. അത് വ്യക്തമായത് കൊണ്ടാണ് പൊലീസ് വിട്ടയച്ചത്. അപവാദപ്രചരണം അവസാനിപ്പിക്കണം’- നാഗബാബു പറഞ്ഞു.

ഹൈദരാബാദിലെ ബൻജാര ഹിൽസിലെ റാഡിസൺ ബ്ലു ഹോട്ടലിലെ മിങ്ക് പബ്ബിൽ പുലർച്ചെ നടത്തിയ മിന്നൽ പരിശോധനയിലാണ് നിഹാരികയും ഗായകൻ രാഹുൽ സിപ്ലിഗുഞ്ജുമടക്കം 142 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു പൊലീസ് റെയ്ഡ്.
പബ്ബിന്റെ പരിസരത്ത് നിന്ന് കൊക്കെയ്നെന്ന് സംശയിക്കുന്ന വെള്ളപ്പൊടിയുടെ പാക്കറ്റുകൾ കണ്ടെടുത്തതായും മാനേജർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു.

ചട്ടങ്ങൾ ലംഘിച്ച് പബ്ബിൽ പാർട്ടി സംഘടിപ്പിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് സംഘം പരിശോധനക്കെത്തിയത്. ഹോട്ടൽ ജീവനക്കാരെ കൂടാതെ സ്ഥലത്ത​ുണ്ടായിരുന്ന 142 പേരെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യം ചെയ്തു. ഇവരെ പിന്നീട് വിട്ടയച്ചതായും പൊലീസ് പറഞ്ഞു.മയക്കുമരുന്ന് കേസിൽ അറസ്റ്റിലായവരിൽ പബ്ബ് മാനേജർ മഹദാരം അനിൽ കുമാറും പബ്ബിന്റെ ഉടമസ്ഥരിൽ ഒരാളായ അഭിഷേക് വുപ്പാലയും ഉൾപ്പെടുന്നതായി പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബി.ജെ.പി നേതാവ് വുപ്പാല ശാരദയുടെ മകനാണ് അഭിഷേക്. മകൻ നിരപരാധിയാണെന്ന് ശാരദ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സി.പി.ഐ.എം സെമിനാർ സ്തുതി​ഗീതം പാടാനല്ലെന്ന് മന്ത്രി എം.വി. ​ഗോവിന്ദൻ‌

Next Post

സിപിഐഎമ്മുമായി നേർക്കുനേർ യുദ്ധം നടക്കുകയാണ് ; സെമിനാറിൽ പങ്കെടുക്കുന്നത് അച്ചടക്ക ലംഘനം ; മുല്ലപ്പള്ളി രാമചന്ദ്രൻ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സിപിഐഎമ്മുമായി നേർക്കുനേർ യുദ്ധം നടക്കുകയാണ് ; സെമിനാറിൽ പങ്കെടുക്കുന്നത് അച്ചടക്ക ലംഘനം  ; മുല്ലപ്പള്ളി രാമചന്ദ്രൻ

സിപിഐഎമ്മുമായി നേർക്കുനേർ യുദ്ധം നടക്കുകയാണ് ; സെമിനാറിൽ പങ്കെടുക്കുന്നത് അച്ചടക്ക ലംഘനം ; മുല്ലപ്പള്ളി രാമചന്ദ്രൻ

ഓപ്പറേഷൻ പി ഹണ്ടിൽ കുടുങ്ങിയവരിൽ ഏറെയും ഐ.ടി രംഗത്തുള്ളവർ  ; കുട്ടികളുടെ നഗ്ന ചിത്രങ്ങൾ ​പ്രചരിപ്പിച്ച 14 പേർ അറസ്റ്റിൽ

ഓപ്പറേഷൻ പി ഹണ്ടിൽ കുടുങ്ങിയവരിൽ ഏറെയും ഐ.ടി രംഗത്തുള്ളവർ ; കുട്ടികളുടെ നഗ്ന ചിത്രങ്ങൾ ​പ്രചരിപ്പിച്ച 14 പേർ അറസ്റ്റിൽ

ഗ്രാമി വേദിയിൽ ഇന്ത്യയ്ക്ക് അഭിമാനമായി റിക്കി ; പുരസ്‌കാരം നേടുന്നത് രണ്ടാം തവണ

ഗ്രാമി വേദിയിൽ ഇന്ത്യയ്ക്ക് അഭിമാനമായി റിക്കി ; പുരസ്‌കാരം നേടുന്നത് രണ്ടാം തവണ

മോട്ടോർ വാഹന വകുപ്പ് ‘ ഓപറേഷൻ ഫോക്കസ് ‘ : നിയമവിരുദ്ധ ലൈറ്റുകൾക്ക് ഇനി പിടിവീഴും

മോട്ടോർ വാഹന വകുപ്പ് ' ഓപറേഷൻ ഫോക്കസ് ' : നിയമവിരുദ്ധ ലൈറ്റുകൾക്ക് ഇനി പിടിവീഴും

തോട്ടം മേഖല കേന്ദ്രീകരിച്ച് ശൈശവ വിവാഹങ്ങള്‍ :  തമിഴ്‌നാട്ടിലെത്തിച്ച് വിവാഹം നടത്തിയ ശേഷം തിരികെ കൊണ്ടുവരുകയാണ്

തോട്ടം മേഖല കേന്ദ്രീകരിച്ച് ശൈശവ വിവാഹങ്ങള്‍ : തമിഴ്‌നാട്ടിലെത്തിച്ച് വിവാഹം നടത്തിയ ശേഷം തിരികെ കൊണ്ടുവരുകയാണ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In