തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം വെട്ടുതുറയിലെ കോണ്‍വെന്റില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കന്യാസ്ത്രീ പഠനം നടത്തുന്ന തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിനി അന്നപൂരണി(27)യെയാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മുറിയില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ തനിക്ക് കന്യാസ്ത്രീ ആകാന്‍ യോഗ്യതയില്ലെന്നും അതുകൊണ്ട് പോകുന്നുവെന്നും യുവതി എഴുതിയിട്ടുണ്ട്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.