ദില്ലി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ ഫ്‌ലയിങ് കിസ് വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇത് നിന്ദ്യമായ പെരുമാറ്റമാണെന്നാണ് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി പറഞ്ഞത്. ‘പാര്‍ലമെന്റില്‍ മാന്യമായി പെരുമാറാന്‍ പോലും അറിയാത്ത വ്യക്തി’ കോണ്‍ഗ്രസ് നേതാവിനെ ലക്ഷ്യം വച്ച് ഇറാനി പറഞ്ഞു. സംഭവം നാണക്കേടുണ്ടാക്കിയത് രാഹുല്‍ ഗാന്ധിക്കാണെന്നും അല്ലാതെ തനിക്കോ മറ്റേതെങ്കിലും വനിതാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കോ അല്ലെന്നും അവര്‍ പറഞ്ഞു.
”ഗാന്ധി കുടുംബത്തിലെ ഒരാള്‍ക്ക് പാര്‍ലമെന്റില്‍ താല്‍പ്പര്യമില്ലായിരിക്കാം, പക്ഷേ ഇപ്പോള്‍ അവിടെയിരുന്ന ഒരു വനിതാ ക്യാബിനറ്റ് മന്ത്രിക്ക് ആ മനുഷ്യന്‍ എന്തുകൊണ്ടാണ് ഇത് ചെയ്തത് എന്നതിനെ കുറിച്ച് സംസാരിക്കേണ്ടി വരുന്നതെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ എന്തുകൊണ്ട് ഞാന്‍? പാര്‍ലമെന്റില്‍ നമ്മുടെ രാജ്യത്തെ ഞാനോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ത്രീയോ അല്ല’ ആജ് തക് ജി 20 ഉച്ചകോടിയില്‍ സംസാരിക്കവെ സ്മൃതി ഇറാനി പറഞ്ഞു.